സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ സാധാരണ വിഭാഗത്തിൽപ്പെട്ട ഡ്രൈവർമാർക്കുളള പുതിയ യൂണിഫോം നിശ്ചയിച്ചു . കറുത്ത നിറത്തിലുളള പാന്‍റ്സും വെളള നിറത്തിലുളള ഷർട്ടുമാണ് പുതിയ വേഷം .
എൻ.സി.സി, ടൂറിസം, പൊലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിൽ ഉളളവർക്ക് പുതിയ ഉത്തരവ് ബാധകമാവില്ലെന്നാണ് സൂചന. യൂണിഫോം അലവൻസിന് അർഹതയുളള എല്ലാ ഡ്രൈവർമാരും ജോലിസമയത്ത് യൂണിഫോം നിർബന്ധമായും ധരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.