തിരുവനന്തപുരം: പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ വഴി വാട്ടർ കണക്ഷൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. ആദ്യ വാട്ടർ കണക്ഷനിലെ ടാപ്പിൽ നിന്നുളള കുടിവെള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷാനിബാ ബീഗം ഗുണഭോക്താവിന് നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.യാസിർ, വാട്ടർ അതോറിറ്റി എ.ഇ, പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ.വി.അബ്ബാസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീ സുരേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കമായി - drinking water project
ആദ്യ വാട്ടർ കണക്ഷനിലെ ടാപ്പിൽ നിന്നുളള കുടിവെള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷാനിബാ ബീഗം ഗുണഭോക്താവിന് നൽകി ഉദ്ഘാടനം ചെയ്തു