ETV Bharat / state

പിരിവെടുത്തുള്ള സ്റ്റേജ് പരിപാടികൾ തടയാൻ ദേവസ്വം ബോർഡ്; പ്രതിഷേധവുമായി നാടക അഭിനേതാക്കൾ - drama artists protest

തിരവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പിരിവെടുത്ത് ക്ഷേത്രങ്ങളിൽ സ്റ്റേജ് പരിപാടികൾ നടത്തുന്നത് തടഞ്ഞ് ഉത്തരവിറക്കാൻ നീക്കം നടത്തുന്നതിന് എതിരെ നാടക നടീനടന്മാർ സമരം നടത്തിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്  കൊവിഡ് 19  നാടക നടീനടന്മാരുടെ പ്രതിഷേധം  തിരുവനന്തപുരത്ത് നാടക നടീ നടന്മാരുടെ പ്രതിഷേധം  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു  travancore devasom board  covid 19 updates  drama artists protest  devasom board president n vasu
പിരിവെടുത്തുള്ള സ്റ്റേജ് പരിപാടികൾ തടയാൻ ദേവസ്വം ബോർഡ്; പ്രതിഷേധവുമായി നാടക അഭിനേതാക്കൾ
author img

By

Published : Jul 2, 2020, 4:34 PM IST

തിരുവനന്തപുരം: ഉപജീവനം വഴിമുട്ടിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നാടക നടീനടന്മാരുടെ സമരം. പിരിവെടുത്ത് ക്ഷേത്രങ്ങളിൽ സ്റ്റേജ് പരിപാടികൾ നടത്തുന്നത് തടഞ്ഞ് ഉത്തരവിറക്കാൻ നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ജനുവരി മുതൽ മെയ് വരെയുള്ള നാടക സീസൺ ഇത്തവണ കൊവിഡ് മൂലം നഷ്ടപ്പെട്ടെന്ന് നാടക നടൻ തിട്ടമംഗലം ഹരി പറഞ്ഞു. സ്റ്റേജ് കലാകാരന്മാർ പട്ടിണിയിലാണ്. ഇതിനിടെയാണ് ജീവിതം വഴിമുട്ടിക്കുന്ന പുതിയ ഉത്തരവിനുള്ള നീക്കം. സ്പോൺസർ ഉണ്ടെങ്കിൽ ദേവസ്വം ഓഫീസിൽ മുൻകൂട്ടി പണമടച്ചാലേ പരിപാടിക്ക് അനുമതി നൽകൂ. ഇത്തരത്തിൽ നിയമഭേദഗതി വരുത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ് നാല് വർഷമായി സ്റ്റേജ് കലാകാരന്മാർ പ്രതിസന്ധിയിലാണ്. രണ്ട് പ്രളയങ്ങൾക്കും പിന്നാലെ കൊവിഡ് മൂലം വരുമാനമില്ലാതെ തങ്ങൾ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലാണെന്ന് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം നേടിയ ബിന്ദു പള്ളിച്ചൽ പറയുന്നു.

പിരിവെടുത്തുള്ള സ്റ്റേജ് പരിപാടികൾ തടയാൻ ദേവസ്വം ബോർഡ്; പ്രതിഷേധവുമായി നാടക അഭിനേതാക്കൾ

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിരിവെടുത്തുള്ള പരിപാടി വിലക്കിക്കൊണ്ട് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസിഡന്‍റ് എൻ.വാസു പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.