ETV Bharat / state

ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകി ജി സന്ദീപിന് സസ്‌പെന്‍ഷന്‍ ; കൂടുതല്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി - ഡോക്‌ടര്‍ വന്ദന ദാസ് കൊലപാതക കേസ്

യുവ ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകി ജി സന്ദീപിനെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി

doctor vandana murder case  vandana murder case follow up  education department  v sivankutty  വി ശിവന്‍ കുട്ടി  ഡോക്‌ടര്‍ വന്ദന ദാസ്  ഡോക്‌ടര്‍ വന്ദന ദാസ് കൊലപാതക കേസ്  പൊതുവിദ്യാഭ്യാസ വകുപ്പ്
ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകി ജി സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്‌തു
author img

By

Published : May 10, 2023, 6:01 PM IST

തിരുവനന്തപുരം : ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകി ജി സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്‌ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷനുണ്ടായിരിക്കുന്നത്.

നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഇത് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷേധിച്ചു. ഇപ്പോഴാണ് നടപടി സ്വീകരിച്ചതെന്നാണ് നല്‍കുന്ന വിശദീകരണം.

വെളിയം ഉപജില്ലയിലെ എയ്‌ഡഡ് സ്‌കൂൾ ആയ യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതലാണ് കുണ്ടറ ഉപജില്ലയിലെ എയ്‌ഡഡ് സ്‌കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ ഇയാള്‍ ജോലിക്കെത്തുന്നത്. ഇയാള്‍ക്കെതിരെ കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സ്ഥിരം പ്രശ്‌നക്കാരന്‍ : ലഹരിക്ക് അടിമപ്പെട്ട പൂയംപള്ളി സ്വദേശിയായ സന്ദീപ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ലഹരി ഉപയോഗിച്ച ശേഷം വീട്ടിലും അയല്‍വീടുകളിലും ഇയാള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സന്ദീപിന്‍റെ ഭാര്യയും കുഞ്ഞും ഇയാളെ ഉപേക്ഷിച്ചുപോയത്.

കഴിഞ്ഞ ദിവസം വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സന്ദീപ് ലഹരി ഉപയോഗിച്ച് അക്രമാസക്തനാവുകയായിരുന്നു. ഇയാള്‍ തന്നെയാണ് പൊലീസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതും. പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സന്ദീപ് ഡോക്‌ടര്‍ വന്ദനയെ ക്രൂരമായി ആക്രമിച്ചത്.

നാടിനെ നടുക്കിയ കൊലപാതകം : ഇന്ന് പുലർച്ചെ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ഡോക്‌ടറായ വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്. നെഞ്ചിലും കഴുത്തിലുമടക്കം ആറുതവണയാണ് വന്ദനയ്‌ക്ക് കുത്തേറ്റിരുന്നത്.

പൊലീസ് ഭാഷ്യം : സംഭവത്തെക്കുറിച്ച് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞതിങ്ങനെ.. രാത്രി ഒരു മണിയോടെ പൊലീസ് കൺട്രോൾറൂമിലേക്ക് വിളിച്ച പ്രതി നാട്ടുകാർ മർദിച്ചു എന്ന് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ഈ പരാതി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതോടെ രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘം ഇയാൾ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.

പിന്നീട് മറ്റൊരു നമ്പറിൽ നിന്നും ഇയാൾ പുലർച്ചെ മൂന്നരമണിയോടെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചതോടെയാണ് പൊലീസ് ലൊക്കേഷൻ കണ്ടെത്തിയത്. വീടിന്‍റെ അര കിലോ മീറ്റർ മാറി ഇയാളെ കണ്ടെത്തുമ്പോള്‍ അടുത്തായി നാട്ടുകാരുമുണ്ടായിരുന്നു. ഇവരെല്ലാം തന്നെ കൊല്ലാൻ വരുന്നുവെന്ന് പരിക്കുപറ്റിയ ഇയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇതേ തുടർന്നാണ് പരിക്കേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഒരു ബന്ധുവും നാട്ടുകാരനായ മറ്റൊരാളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിൽ ഡോക്‌ടർ പരിശോധിക്കുമ്പോൾ ആദ്യം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്‌ടറുടെ നിർദേശപ്രകാരമാണ് ഡ്രസിംഗ് റൂമിലേക്ക് മാറ്റിയത്. മുറിവ് കെട്ടുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായതെന്നും എഡിജിപി വ്യക്തമാക്കി.

ആദ്യം ചവിട്ടിയത് കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ്. പിന്നീട് ചാടിയെഴുന്നേറ്റ് കത്രിക ഉപയോഗിച്ച് അവിടെയുണ്ടായിരുന്ന ഹോം ഗാർഡിനെയാണ് ആദ്യം കുത്തിയത്. ഇത് അറിഞ്ഞ് ഓടിയെത്തിയ പൊലീസ് എയ്‌ഡ്‌ പോസ്റ്റിലുണ്ടായിരുന്ന എഎസ്‌ഐയേയും നാട്ടുകാരനായ മറ്റൊരാളെയും പ്രതി കുത്തി.

ALSO READ: വനിത ഡോക്‌ടര്‍ കുത്തേറ്റ് മരിച്ച സംഭവം: സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വന്ദന ഒഴികെ മറ്റ് ഡോക്‌ടർമാരും ജീവനക്കാരും ഈ സമയത്ത് മറ്റൊരു മുറിയിലേക്ക് മാറിയിരുന്നു. ഇതോടെ ഒറ്റപ്പെട്ട വന്ദനയെ പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.