തിരുവനന്തപുരം : സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്‌ക്കെതിരെ പരസ്യവിര്‍ശനമുയര്‍ത്തി പാര്‍ട്ടി കേരള ഘടകം. ആനി രാജയുടെ പ്രസ്താവനയെ ന്യായീകരിച്ച ഡി രാജയുടെ നടപടിക്കെതിരെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.
സംസ്ഥാന പൊലീസില്‍ അര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ ആരോപണം. ആനി രാജയുടെ അഭിപ്രായം സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് തള്ളിയതാണ്. രാജയുടെ അഭിപ്രായം പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവിന്‍റെ അഭിപ്രായമല്ല.
ദേശീയ സെക്രട്ടറിയായാലും പ്രസിഡന്‍റായാലും പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. യു.പിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാനില്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരു ഡോക്ടറെ പൊലീസ് ജയിലിലടച്ച സംസ്ഥാനമാണ് യു.പി.
കേരളത്തിലെ പൊലീസ് കൊവിഡ് പ്രതിരോധ പ്രവവര്‍ത്തങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. യു.പി പൊലീസുമായി കേരളത്തിലെ പൊലീസിനെ താരതമ്യം ചെയ്‌താല്‍ മറുപടി പറയേണ്ടി വരും.
ALSO READ: 'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍
ദേശീയ സെക്രട്ടറിയെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്നും ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.എ ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സി.പി.ഐ എന്നും കാനം പറഞ്ഞു.
യു.ഡി.എഫിലെ ചില ഘടകകക്ഷികള്‍ വന്നതുകൊണ്ട് എല്‍.ഡി.എഫിന്‍റെ വോട്ടുവിഹിതം കൂടിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം പറഞ്ഞു.
യു.ഡി.എഫ് ദുര്‍ബലപ്പെട്ടെന്നത് ശരിയാണ്. കേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ ശ്രമിക്കരുതെന്നും കാനം പറഞ്ഞു.