ETV Bharat / state

Direct Flight Service From Trivandrum To Muscat : തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി ഒമാന്‍ എയര്‍ - Oman Air

ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും

Direct Flight Service  Direct flight service from Trivandrum to Muscat  Oman Air offers direct flights  Direct flights from Thiruvananthapuram to Muscat  തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് വിമാനം  നേരിട്ടുള്ള വിമാന സര്‍വീസുമായി ഒമാന്‍ എയര്‍  വിമാന സര്‍വീസ് പുനരാരംഭിക്കും  Flight services will resume  Oman Air  Thiruvananthapuram Airport
Direct Flight Service
author img

By ETV Bharat Kerala Team

Published : Sep 26, 2023, 9:24 PM IST

തിരുവനന്തപുരം : മസ്‌കറ്റിലേക്ക് തിരുവനന്തപുരത്തുനിന്ന് ആഴ്‌ചയില്‍ 4 സര്‍വീസുകളുമായി ഒമാന്‍ എയര്‍ വീണ്ടും (Direct flight service from Trivandrum to Muscat). ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് (Direct Flight Service From Trivandrum To Muscat).

ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ 07:45 ന് എത്തി 08:45 ന് പുറപ്പെടും. വ്യാഴാഴ്‌ചകളില്‍ ഉച്ചയ്ക്ക് 01:55 ന് എത്തി വൈകീട്ട് 04:10 ന് തിരിക്കും. ശനിയാഴ്‌ചകളില്‍, ഉച്ചയ്ക്ക് 02:30 ന് എത്തി 03:30 നും മടങ്ങും. 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സര്‍വീസ്‌ നടത്തുക. തിരുവനന്തപുരം - മസ്‌കറ്റ് സെക്‌ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാന്‍ എയര്‍. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് വിമാന സർവീസ് : വിസ്‌താര എയർലൈൻസിന്‍റെ പുതിയ സർവീസ് സെപ്റ്റംബർ രണ്ട് മുതലാണ് തുടങ്ങിയത്. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴായി. ഈ സെക്‌ടറിൽ വിസ്‌താരയുടെ രണ്ടാമത്തെ സർവീസ് ആണിത്. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.45ന് മുംബൈയിൽ എത്തും. തിരികെ രാത്രി 8.25ന് പുറപ്പെട്ട് 11 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നായിരിക്കും സർവീസ്. രാജ്യത്തിനകത്തുള്ള നഗരങ്ങളിലേക്കും യൂറോപ്പ്, യുഎസ്, ഗൾഫ് ഉൾപ്പടെ വിദേശ നഗരങ്ങളിലേക്കും തിരിച്ചും കണക്‌റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ALSO READ: തിരുവനന്തപുരം-മുംബൈ റൂട്ടിൽ ഒരു പ്രതിദിന വിമാന സർവീസ് കൂടി, പുതിയ സർവീസ് സെപ്റ്റംബർ 2 മുതൽ

കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് : കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് റൂട്ട് വിയറ്റ്‌ജെറ്റ് സാധ്യമാക്കിയിരുന്നു. വിയറ്റ്‌നാം അംബാസിഡർ എൻഗുയെൻ തൻ ഹായുമായി ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് വിമാനമാര്‍ഗം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തിയത്. ഇതുപ്രകാരം ഓഗസ്‌റ്റ് 12 മുതൽ ഹോ ചി മിൻ സിറ്റിക്കും കൊച്ചിക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റ് സർവീസുകള്‍ നടന്നുവരുന്നു.

ALSO READ: കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് റൂട്ട് പ്രഖ്യാപിച്ച് 'വിയറ്റ്‌ജെറ്റ്'

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ആഴ്‌ചതോറും 32 വിയ്‌റ്റ്‌നാം - ഇന്ത്യ വിമാന സര്‍വീസുകളാണുള്ളത്. ഇതില്‍ കൊച്ചി - ഹോ ചി മിൻ സിറ്റി റൂട്ടിൽ ആഴ്‌ചയിലെ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ നാല് വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ പ്രാദേശിക സമയം 23:50 ന് പുറപ്പെട്ട് പ്രാദേശിക സമയം 06:40 ന് ഹോ ചി മിൻ സിറ്റിയിൽ ഇറങ്ങും. മടക്ക വിമാനങ്ങള്‍ ഹോ ചി മിൻ സിറ്റിയിൽ നിന്ന് പ്രാദേശിക സമയം 19:20 ന് പുറപ്പെടുമെന്നും 22:50 ന് കൊച്ചിയിലെത്തുമെന്നും വിയറ്റ്‌ജെറ്റ് അധികൃതർ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.