ETV Bharat / state

മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ഡിഐജിക്ക് അന്വേഷണ ചുമതല

മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകിയതിനെ തുടർന്നാണ് ഡിഐജിക്ക് അന്വേഷണ ചുമതല നൽകിയത്

സൈബർ ആക്രമണം  മാധ്യമ പ്രവർത്തകർ  മാധ്യമ പ്രവർത്തകർ സൈബർ  ഡിഐജിക്ക് അന്വേഷണ ചുമതല  തിരുവനന്തപുരം  തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ  കേരള പത്രപ്രവർത്തക യൂണിയൻ  cyber attacks against media persons  cyber attacks against journalists  DIG investigation  thiruvananthapuram  DIG sanjay kumar
മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം
author img

By

Published : Aug 12, 2020, 9:51 AM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെയായ സൈബർ ആക്രമണം സംബന്ധിച്ച പരാതി ഡിഐജി അന്വേഷിക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിന് അന്വേഷണ ചുമതല നൽകികൊണ്ട് ഡിജിപി ഉത്തരവിറക്കി. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി തെരഞ്ഞെടുക്കാം. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മാധ്യമപ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണത്തിന് പുറമെ വ്യാജപ്രചരണങ്ങൾ സംബന്ധിച്ചും ശക്തമായ അന്വേഷണം നടത്തണം. 24 മണിക്കൂറിനുള്ളിൽ ഇത് സംബന്ധിച്ച് സൈബർ സെൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനുള്ള നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.