ETV Bharat / state

'ധരണി' നവംബറില്‍ തിയേറ്ററുകളിലെത്തും; കേരളത്തില്‍ നാലിടത്ത് പ്രദര്‍ശിപ്പിക്കും: ശ്രീവല്ലഭന്‍

ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അന്താരാഷ്‌ട്ര ചിത്രം, മികച്ച ഛായാഗ്രഹണം, മികച്ച നടന്‍ എന്നിവക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്താമാക്കാന്‍ 'ധരണി'ക്കായി

ധരണി സിനിമ  ശ്രീവലഭന്‍ ചിത്രങ്ങള്‍  അന്താരാഷ്ട്ര ചലച്ചിത്രോത്സവം  മലയാള സിനിമ  പുതിയ മലയാള സിനിമ  പുതിയ ഹിന്ദി സിനിമകള്‍  മികച്ച തമിഴ്‌ സിനിമകള്‍  ബോളിവുഡ് സിനിമ റിലീസ്  ഏറ്റവും പുതിയ സിനിമകള്‍  റിലിസ് ചിത്രങ്ങള്‍  പുതിയ സിനിമ റിലീസ്  latest movies  latest release  international filim festvel
'ധരണി' നവംബറില്‍ തിയേറ്ററുകളിലെത്തും; കേരളത്തില്‍ നാലിടത്ത് പ്രദര്‍ശിപ്പിക്കും: ശ്രീവല്ലഭന്‍
author img

By

Published : Oct 27, 2022, 4:52 PM IST

തിരുവനന്തപുരം: ന്യൂയോർക്ക് ലോങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'ധരണി' എന്ന ചിത്രം നവംബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ശ്രീവല്ലഭൻ. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് 'ധരണി' റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും കേരളത്തിൽ നാല് തിയറ്ററുകളിലെങ്കിലും ചിത്രം പ്രദർശനത്തിനെത്തുമെന്നും അദ്ദേഹം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസിൽ പറഞ്ഞു. സിനിമ സീരിയൽ നടൻ എം.ആർ ഗോപകുമാർ മീറ്റ് ദി പ്രസിൽ പങ്കെടുത്തു.

'ധരണി' നവംബറില്‍ തിയേറ്ററുകളിലെത്തും; കേരളത്തില്‍ നാലിടത്ത് പ്രദര്‍ശിപ്പിക്കും: ശ്രീവല്ലഭന്‍

ന്യൂയോർക്ക് ലോങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഛായാഗ്രഹണം (ജിജു സണ്ണി), മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച രണ്ടാമത്തെ നടൻ (എം.ആർ ഗോപകുമാർ) എന്നീ അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയത്. പാരലാക്‌സ്‌ ഫിലിം ഹൗസ്‌ ആണ് ചിത്രത്തിൻ്റെ നിർമാണം. ശ്യാമം, പകരം , പച്ച എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീവല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധരണി.

ചിത്രത്തില്‍ രതീഷ് രവി, എം.ആർ ഗോപകുമാർ, പ്രൊഫ. അലിയാർ, ശ്രീകുമാർ പള്ളിപ്പുറം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. GAW&DP ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫീച്ചർ ഫിലിം, ബെസ്റ്റ് ക്യാമറ, ബെസ്റ്റ് ഡയറക്ഷൻ, മികച്ച ഓഡിയോഗ്രഫി തുടങ്ങിയ അവാർഡുകളും ധരണിക്ക് ലഭിച്ചിരുന്നു. മാത്രമല്ല ചിത്രത്തിന് കേരളത്തിലും മികച്ച അംഗീകാരം ലഭിച്ചു.

ധരണിയിലെ ശബ്‌ദ മിശ്രണത്തിന് എം.ആർ രാജാകൃഷ്‌ണന് ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചിരുന്നു. രതീഷ് രവിക്കും, ധരണിക്കും കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് - ജൂറി പ്രത്യേക പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.