തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. രണ്ട് ജയിൽ ഉദ്യോഗസ്ഥരെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് സസ്പെന്‍റ് ചെയ്‌തു. ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. നെടുങ്കണ്ടം, മാവേലിക്കര കസ്റ്റഡി മരണങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. നെടുങ്കണ്ടത്തെ രാജ്‌കുമാറിന്‍റെ മരണത്തിൽ പീരുമേട് സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ബാസ്റ്റിൻ ബോസ്കോയെ സസ്പെന്റ് ചെയ്‌തു. താൽകാലിക വാർഡൻ സുഭാഷിനെ പിരിച്ചുവിട്ടു. മാവേലിക്കര ജേക്കബ് കസ്റ്റഡി മരണത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ സുജിത്തിനെ സസ്‌പെന്‍റ് ചെയ്തു. ജയിൽ ഡിഐജി എസ് സന്തോഷ് കുമാറിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയതായാണ് അന്വേഷണ റിപ്പോർട്ട്. രാജ്കുമാറിന് വൈദ്യസഹായം നൽകിയില്ല, റിമാന്റ് പ്രതി അവശനിലയിലായത് ഉദ്യോഗസ്ഥരെ അറിയിച്ചില്ല തുടങ്ങിയ വീഴ്‌ചകളാണ് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരിക്കുന്നത്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.
കസ്റ്റഡി മരണങ്ങള്‍; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി - ഡി ജി പി ഋഷിരാജ് സിങ്
ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.