ETV Bharat / state

കാസർകോട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നത് രാഷ്ട്രീയം നോക്കിയല്ല: ഡിജിപി - ലോക്നാഥ് ബെഹ്റ

കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാൻ ഡിജിപി തയ്യാറായില്ല

ലോക്നാഥ് ബെഹ്റ
author img

By

Published : Feb 24, 2019, 10:16 PM IST

കാസർകോട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന്ഡിജിപി ലോക്നാഥ് ബെഹ്റ. എല്ലാ ആരോപണങ്ങളും പരിഗണിച്ചാണ്അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഉയർന്ന് വരുന്ന എല്ലാ ആരോപണങ്ങളും കേസന്വേഷണ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

"കാസർകോട് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണ്. ഒരോ ആക്ഷേപങ്ങളും പൊലീസ് പരിശോധിക്കും."ബെഹ്റ വ്യക്തമാക്കി. വിദേശത്തുള്ള ക്രൈംബ്രാഞ്ച് എഡിജിപി തിരിച്ചുവന്നാലുടൻ കാസര്‍കോട്ടേക്ക് തിരിക്കുമെന്നും, മികച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാൻ ഡിജിപി തയ്യാറായില്ല

Intro:Body:

കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നത് ; ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് ഡിജിപി

1 minute

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ എല്ലാ ആരോപണങ്ങളും പരി​ഗണിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല കേസ് അന്വേഷിക്കുന്നതെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

കാസർകോട് നടന്നത് ക്രൂരമായ രണ്ട് കൊലപാതകങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഡിജിപി പൊലീസിന് മുന്നിൽ രാഷ്ട്രീയമില്ല എന്ന് വ്യക്തമാക്കി. പ്രഫഷണലായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് നൽകിയ ലോക്നാഥ് ബഹ്റ ആക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അഭിപ്രായപ്പെട്ടു. ഒരോ ആക്ഷേപങ്ങളും പൊലീസ് അക്കമിട്ട് പരിശോധിക്കുമെന്നും ബെഹ്റ  പറഞ്ഞു.

വിദേശത്തുള്ള ക്രൈംബ്രാഞ്ച് എഡിജിപി തിരിച്ചുവന്നാലുടൻ കാസകോട്ടേക്ക് തിരിക്കുമെന്ന് പറഞ്ഞ ബെഹ്റ മികച്ച ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നതെന്ന് അവകാശപ്പെട്ടു. എന്നാൽ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാൻ ഡിജിപി തയ്യാറായില്ല.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.