തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സര്‍ക്കാരും പൊലീസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങളും മൊബൈൽ ആപ്പുകളും പ്രചരിക്കുന്നുണ്ട്. കൊവിഡിനെ കുറിച്ചുള്ള അതിശയോക്തിപരമായും തെറ്റായുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്‌ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമാണ്. വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിർമിച്ച് പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
വ്യാജസന്ദേശങ്ങൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി - thiruvananthapuram corona
വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ആപ്പുകള്‍ നിർമിച്ച് പ്രചരിപ്പിക്കുന്നതും ശബ്‌ദസന്ദേശങ്ങൾ അയക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു