ETV Bharat / state

ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തെ ദേശാഭിമാനിയിലായിരിക്കെ മൗനത്തിലൂടെ പിന്തുണച്ചതില്‍ ലജ്ജിക്കുന്നു : എന്‍ മാധവന്‍ കുട്ടി - സരിത

എന്‍ മാധവന്‍കുട്ടി ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്ററായിരുന്ന സമയത്താണ് സരിത വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ ലൈംഗിക ആരോപണം ഉയര്‍ന്നത്

deshabhimani  deshabhimani former editor  ommen chandi  ommen chandi death  former cm of kerala  ommen chandi cremation  madhavankutty  n madhavankutty about ommen chandi  ഉമ്മന്‍ചാണ്ടി  ലൈംഗിക ആരോപണങ്ങള്‍ അടിസ്ഥാന രഹിതം  ദേശാഭിമാനി മുന്‍ എഡിറ്റര്‍  ണ്‍സള്‍ട്ടിങ് എഡിറ്ററായിരുന്ന  സരിത  തിരുവനന്തപുരം
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തെ ദേശാഭിമാനിയിലായിരിക്കെ മൗനത്തിലൂടെ പിന്തുണച്ചതില്‍ ലജ്ജിക്കുന്നു : എന്‍ മാധവന്‍ കുട്ടി
author img

By

Published : Jul 18, 2023, 6:20 PM IST

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്ക് നേരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന്, ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണത്താല്‍ മൗനത്തിലൂടെ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ലജ്ജിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ : 1) ശൈലീമാറ്റം : ഐഎസ്‌ആര്‍ഒ ചാരക്കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ക്ക് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്‍റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്‌പ്രസ് നല്‍കിയ ഏകപക്ഷീയമായ എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്ന് ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിന് അനുസരിച്ച് നീന്തുകയായിരുന്നു.

2. സരിത വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ട് മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഇത് പറയാന്‍ ഓസിയുടെ മരണം വരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്‍റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

  • " class="align-text-top noRightClick twitterSection" data="">

സംസ്‌കാരം വ്യാഴാഴ്‌ച : ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ആദ്യം തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്‌ക്കാണ് എത്തിച്ചത്. അവിടെ നിന്നും സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന്, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലും, കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും.

നാളെ(ജൂലൈ 19) രാവിലെ വിലാപ യാത്രയായി തിരുവനന്തപുരത്തുനിന്നും കോട്ടയത്തേയ്‌ക്ക് ഭൗതിക ശരീരം കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കും. ഇതിന് ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും.

വ്യാഴാഴ്‌ചയാണ്(ജൂലൈ 20) ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നും നേതാക്കള്‍ അറിയിച്ചു. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

also read: Oommen Chandy| 'കുഞ്ഞൂഞ്ഞിനെ പോലെ ഇനി ഞങ്ങള്‍ക്കാരുമില്ല': ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വികാരഭരിതരായി പുതുപ്പള്ളിക്കാര്‍

ഇന്ന് പുലര്‍ച്ചെ 4.25നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. ഏറെ നാളായി അര്‍ബുദ ബാധിതനായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ആരോഗ്യ നില വഷളാവുകയും പുലര്‍ച്ചെയോടെ മരിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.