ETV Bharat / state

അറബിക്കടലിൽ ന്യൂനമർദം; ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബികടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് സൂചന നിസർഗ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം depression arabian sea cyclone cyclone
അറബികടലിൽ ന്യൂനമർദം; ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് സൂചന
author img

By

Published : Jun 1, 2020, 12:28 PM IST

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച കര തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാകും വീശുക. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി രൂപം കൊള്ളുന്ന നിസർഗ 100 കിലോമീറ്ററിലധികം വേഗത്തിലാകും വീശുക.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് സൂചന. കാലവർഷം സംസ്ഥാനത്ത് എത്താൻ അനുകൂല സാഹചര്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച തന്നെ കാലവർഷം എത്താനാണ് സാധ്യത. ഇത്തവണ മികച്ച മഴ ലഭിക്കുമെന്നാണ് പ്രവചനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.