തിരുവനന്തപുരം : കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്. ഇന്ന് മുതല്‍ കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
Also Read: 67 കാരനില്‍ എക്‌സ് ഇ ; ഒമിക്രോണ്‍ വകഭേദം ഗുജറാത്തിലും
കൊവിഡിന്‍റെ ആദ്യസമയം മുതല്‍ വൈകുന്നേരം 24 മണിക്കൂറിലെ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം, പരിശോധനകളുടെ എണ്ണം, രോഗമുക്തരുടെ എണ്ണം, റിപ്പോര്‍ട്ട് ചെയ്ത മരണം എന്നിവയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ജില്ല തിരിച്ചുള്ള വിശദമായ കണക്കുകളാണ് നല്‍കിയിരുന്നത്. ഇതാണ് അവസാനിപ്പിച്ചത്.