ETV Bharat / state

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നാളെ അവസാനിക്കും - വോട്ടർപട്ടിക

വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഉന്നയിക്കാനുള്ള സമയവും നാളെ വരെയാണ്

തിരുവനന്തപുരം  Local body election  തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്  വോട്ടർപട്ടിക  deadline for registering voters in the local body elections
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
author img

By

Published : Oct 30, 2020, 7:43 PM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഉന്നയിക്കാനുള്ള സമയവും നാളെ വരെയാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്‍ററി പട്ടിക നവംബർ 10നു പ്രസിദ്ധീകരിക്കും. പേര് ചേർക്കുന്നതിനുള്ള ഹിയറിങ്ങിന് കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ഓൺലൈൻ സൗകര്യം ഉപയോഗിക്കാം. അപേക്ഷയുടെ പ്രിന്‍റ് ഔട്ടിൽ ഫോട്ടോയും ഒപ്പും പതിപ്പിച്ച് ഇ-മെയിലായി അയച്ചാൽ മതിയാകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.