തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ്(6 ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55 ന് പുറപ്പെട്ട് 10.10ന് ദമാമില്‍ എത്തും. മടക്ക വിമാനം(6 ഇ 1608) ദമാമില്‍ നിന്ന് രാവിലെ 11.35 ന് പുറപ്പെട്ട് രാത്രി 7.10 ന് തിരുവനന്തപുരത്ത് എത്തും.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും, തമിഴ്‌നാടിന്‍റെ തെക്കന്‍ ഭാഗത്ത് നിന്നുള്ളവര്‍ക്കും ചുരുങ്ങിയ സമയത്തില്‍ എത്താനാകുമെന്നത് ഈ സര്‍വീസിന്‍റെ പ്രത്യേകതയാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12-ാമത്തെ അന്താരാഷ്‌ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം എന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.