തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും രാജി ശനിയാഴ്‌ച രാവിലെ നഗരസഭ സെക്രട്ടറിക്ക് കൈമാറുമെന്നും ഡി ആർ അനിൽ. പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നായിരിക്കും രാജിവയ്ക്കുകയെന്നും ഡി ആർ അനിൽ വ്യക്‌തമാക്കി
തെറ്റ് കണ്ടത് കൊണ്ട് മാറ്റി നിർത്തിയെന്ന എംബി രാജേഷിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പാർട്ടിയുടെ നീക്കം തനിക്കെതിരെയുള്ള നടപടിയല്ല. തത്‌കാലം മാറി നിൽക്കാനാണ് പാർട്ടി ആവശ്യപ്പെട്ടതെന്നും ഡി ആർ അനിൽ പറഞ്ഞു.
നഗരസഭയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന അരാജകത്വം അവസാനിപ്പിക്കാൻ തന്‍റെ രാജി കൊണ്ടാവുമെങ്കിൽ നല്ലതാണെന്നും കത്തെഴുതിയെന്ന് താൻ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ഡി ആർ അനിൽ കൂട്ടിച്ചേർത്തു.