ETV Bharat / state

മതഗ്രന്ഥം പാഴ്‌സല്‍ വന്ന സംഭവം; പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി

മതഗ്രന്ഥങ്ങൾ നയതന്ത്ര പാഴ്‌സലിൽ കൊണ്ടുവരാനോ അതിന് നികുതി ഇളവ് നൽകാനോ കഴിയില്ല എന്നാണ് ചട്ടം. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എത്ര നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയെന്ന് നേരിട്ട് എത്തി വിശദീകരണം നല്‍കണമെന്നാണ് കസ്റ്റംസ് നിര്‍ദേശം

author img

By

Published : Aug 12, 2020, 2:12 PM IST

മതഗ്രന്ഥം പാഴ്‌സല്‍ വന്ന സംഭവം  മതഗ്രന്ഥം പാഴ്‌സല്‍  പ്രോട്ടോക്കോൾ ഓഫീസര്‍  പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ്  കസ്റ്റംസ് വിശദീകരണം തേടി  മതഗ്രന്ഥങ്ങൾ നയതന്ത്ര പാഴ്‌സലിൽ  സ്വർണക്കടത്ത് പ്രതി  മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥം  protocol officer  quran parcel customs explaination  protocol officer summons  kt jaleel on quran parce
മതഗ്രന്ഥം പാഴ്‌സല്‍ വന്ന സംഭവം; പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേ

തിരുവനന്തപുരം: യു.എ.ഇയിൽ നിന്ന് മതഗ്രന്ഥം പാഴ്‌സല്‍ വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എത്ര നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു. നേരിട്ട് എത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം.

നയതന്ത്ര ബാഗുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ ബാഗിൽ എന്തെല്ലാം ഉണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റ് റിപ്പോർട്ടിൽ പ്രോട്ടോക്കോള്‍ ഓഫീസർ ഒപ്പിടണമെന്നാണ് നിയമം. എന്നാൽ മാത്രമേ കസ്റ്റംസ് ബാഗ് വിട്ടുനൽകു. അതേ സമയം മതഗ്രന്ഥങ്ങൾ നയതന്ത്ര പാഴ്‌സലിൽ കൊണ്ടുവരാനോ അതിന് നികുതി ഇളവ് നൽകാനോ കഴിയില്ല എന്നാണ് ചട്ടം. ഇത് മറികടന്ന് എങ്ങനെയാണ് ബാഗ് പുറത്ത് എത്തിയതെന്നാണ് കസ്റ്റംസിൻ്റെ സംശയം. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രോട്ടോക്കോൾ ഓഫീസറോട് വിശദീകരണം തേടിയത്. സ്വർണക്കടത്ത് പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് ബി.എസ്.എൻ.എല്ലിനും കസ്റ്റംസ് സമൻസ് അയച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സി-ആപ്റ്റ് വാഹനത്തിൽ യു.എ.ഇ കോൺസുലേറ്റ് നൽകിയ മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി ജലീൽ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. മത ഗ്രന്ഥങ്ങൾ അടങ്ങിയ ബാഗിൽ മറ്റെന്തങ്കിലും ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.