ETV Bharat / state

കെ റെയില്‍ പ്രതിഷേധം : യുഡിഎഫിന് വാശിയും വൈരാഗ്യവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി - k rail protest

അതിവേഗ റെയില്‍ പദ്ധതി യുഡിഎഫിന് നടപ്പിലാക്കാന്‍ കഴിയാത്തതിന്‍റെ വാശിയും വൈരാഗ്യവുമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് വിദ്യാഭ്യാസമന്ത്രി

കെ റെയില്‍  കെ റെയില്‍ പ്രതിഷേധം  സില്‍വര്‍ ലൈന്‍ പദ്ധതി  ഉമ്മന്‍ചാണ്ടി  വി ശിവന്‍കുട്ടി  k rail  k rail protest  silver line project
കെ റെയില്‍ പ്രതിഷേധം: യുഡിഎഫിന് വാശിയും വൈരാഗ്യവും-മന്ത്രി വി ശിവന്‍കുട്ടി
author img

By

Published : Mar 27, 2022, 2:23 PM IST

തിരുവനന്തപുരം : കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി. പദ്ധതി യുഡിഎഫിന് നടപ്പിലാക്കാന്‍ കഴിയത്തതിന്‍റെ വാശിയും വൈരാഗ്യവുമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 2016ലെ സംസ്ഥാന ബജറ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗ റെയില്‍ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു.

യുഡിഎഫ് പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി

Also read: എസ്‌എസ്‌എല്‍സി പ്ലസ്‌ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വി ശിവന്‍കുട്ടി

യുഡിഎഫിനെ കൊണ്ട് നടപ്പിലാക്കാൻ കഴിയാത്ത കാര്യം ഈ സർക്കാർ നടപ്പിലാക്കുന്നു. അതിന്‍റെ വാശിയും വൈരാഗ്യവും പ്രതിപക്ഷത്തിനുണ്ടാവുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.