ETV Bharat / state

Criminal Case Accused to University Syndicate: സർവകലാശാല സിൻഡിക്കേറ്റിലേക്ക് മന്ത്രി നിർദേശിച്ചത് ക്രിമിനലുകളെ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Accused in Several Criminal Cases: മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരുമാണെന്നും, അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റ പോലുമോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് നാമനിർദേശം ചെയ്‌തതാണെന്നുമാണ് ആക്ഷേപം

Kerala University Syndicate  Save University Campaign Committee  J S Shiju Khan  R Bindu  R Rajesh  ഉന്നത വിദ്യാഭ്യാസ മന്ത്രി  കേരള സർവകലാശാലാ സിൻഡിക്കേറ്റ്  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ജെ എസ് ഷിജു ഖാൻ  ആർ രാജേഷ് എം എൽ എ
Criminal Case Accuseds Nominated to Kerala University Syndicate
author img

By ETV Bharat Kerala Team

Published : Sep 16, 2023, 1:45 PM IST

Updated : Sep 16, 2023, 3:08 PM IST

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് (Kerala University Syndicate) ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് നാമനിർദേശം ചെയ്‌ത മൂന്നുപേർക്കെതിരെ ഗുരുതര ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി (Save University Campaign Committee). മന്ത്രി ആര്‍ ബിന്ദു (R Bindu, Minister for Higher Education) വിദ്യാഭ്യാസ വിചക്ഷണരായി നാമനിർദേശം ചെയ്‌ത ജെ എസ് ഷിജു ഖാൻ (J S Shiju Khan), അഡ്വ ജി മുരളീധരൻ പിള്ള (Adv G Muraleedharan Pillai), മുന്‍ മാവേലിക്കര എംഎൽഎ ആർ രാജേഷ് (R Rajesh Ex M L A) എന്നിവര്‍ക്കെതിരെയാണ് ആക്ഷേപം. ഈ മൂന്ന് പേർ 51 ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ആരോപിക്കുന്നത് (Criminal Case Accused Nominated to Kerala University Syndicate) .

മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരുമാണെന്നും അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡാറ്റ പോലുമോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് നാമനിർദേശം ചെയ്‌തതാണെന്നുമാണ് ആക്ഷേപം. ഇവരെ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സമിതി നിവേദനം നൽകി. സർവകലാശാല നിയമത്തിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു നടത്തിയിട്ടുള്ള മൂന്നുപേരുടെയും നാമനിർദേശങ്ങൾ പിൻവലിക്കണമെന്നും പകരം അക്കാദമിക് വിദഗ്‌ധരെ സിൻഡിക്കേറ്റിലേയ്ക്ക് നാമനിർദേശം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു (Criminal Case Accused to University Syndicate).

Also Read: Kerala University Comes Up With A Model Scheme To Detect Fakes | വ്യാജന്മാരെ കണ്ടെത്താൻ മാതൃക പദ്ധതിയുമായി കേരള സർവകലാശാല

സർവകലാശാല നിയമപ്രകാരം സിൻഡിക്കേറ്റിലേക്ക് ആറ് വിദ്യാഭ്യാസ വിചക്ഷണരെയാണ് സർക്കാരിന് നാമനിർദേശം ചെയ്യാവുന്നത്. ഇതു പ്രകാരം മൂന്നു സർവകലാശാല പ്രൊഫസർമാരോടൊപ്പമാണ് മൂന്ന് രാഷ്ട്രീയ പ്രവർത്തകരെയും സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്‌തത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം ഇവർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലായി 51 ക്രിമിനൽ കേസുകളിൽ ഇപ്പോഴും പ്രതികളാണ്. ഇവരുടെ യോഗ്യതകൾ സംബന്ധിച്ച ബിയോഡാറ്റകൾ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നാമനിർദേശം ചെയ്‌തതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Also Read: സെനറ്റിന്‍റെ നിർണായക യോഗം ഇന്ന്; ഇടത് സെനറ്റ് അംഗങ്ങളെ എകെജി സെന്‍ററിൽ വിളിപ്പിച്ച് പാർട്ടി നേതൃത്വം

Last Updated : Sep 16, 2023, 3:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.