ETV Bharat / state

'പോക്‌സോ കേസില്‍ പങ്കില്ല, കെ സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പ് കേസില്‍'; ഗോവിന്ദന്‍റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്

മോന്‍സണ്‍ മാവുങ്കലിന്‍റെ പോക്‌സോ കേസില്‍ സുധാകരന് പങ്കുണ്ടെന്ന എംവി ഗോവിന്ദന്‍റെ ആരോപണം ക്രൈംബ്രാഞ്ച് തള്ളി. ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് പരാതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയെ കുറിച്ച് ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞെന്ന് സുധാകരന്‍റെ ചോദ്യം.

Crime Branch rejected Govindan s allegation  Crime Branch  K Sudhakaran  K Sudhakaran news updates  latest news K Sudhakaran  kerala news updates  latest news in kerala  news live updates  പുരാവസ്‌തു തട്ടിപ്പ് കേസ്  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  ഗോവിന്ദന്‍റെ ആരോപണം തള്ളി  അതിജീവിത  മോന്‍സണ്‍ മാവുങ്കലിന്‍റെ പോക്‌സോ കേസ്  ക്രൈംബ്രാഞ്ച് വാര്‍ത്തകള്‍
ഗോവിന്ദന്‍റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്
author img

By

Published : Jun 19, 2023, 10:15 AM IST

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പങ്കുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം തള്ളി ക്രൈം ബ്രാഞ്ച്. കേസ് അന്വേഷണത്തിനിടെ ഒരിക്കല്‍ പോലും കെ.സുധാകരന്‍റെ പേര് ഉയര്‍ന്ന് വന്നിട്ടില്ലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി കെ സുധാകരനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മോന്‍സന്‍റെ പീഡന കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്ലാത്ത സാഹചര്യത്തില്‍ കെ സുധാകരനെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ മാത്രമാണ് സുധാകരന് നോട്ടിസ് നല്‍കിയതെന്നും ക്രൈ ബ്രാഞ്ചിന്‍റെ വിശദീകരണം. പീഡന കേസില്‍ ചോദ്യം ചെയ്യാനാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നും പത്ര വാര്‍ത്തയില്‍ നിന്നും ക്രൈംബ്രാഞ്ചില്‍ നിന്നുമാണ് ഇതേ കുറിച്ച് തനിക്ക് അറിവ് ലഭിച്ചതെന്നുമാണ് ഗോവിന്ദന്‍റെ വാദം. വിഷയത്തില്‍ സുധാകരൻ വേറെ എന്ത് വിശദീകരണം നൽകിയിട്ടും കാര്യമില്ലെന്നും ഗൗരവകരമായ അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക് എന്നും ഗോവിന്ദന്‍ ആരോപിച്ചിരുന്നു.

എംവി ഗോവിന്ദനെതിരെ പരാതി: മോന്‍സണ്‍ മാവുങ്കലിന്‍റെ പീഡന കേസില്‍ കെ സുധാകരന് പങ്കുണ്ടെന്ന് ആരോപിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ പായിച്ചിറ നവാസ് രംഗത്തെത്തി. ഡിജിപിക്കാണ് നവാസ് പരാതി നല്‍കിയത്. പോക്‌സോ കേസില്‍ കെ സുധാകരന് പങ്കുണ്ടെന്ന പ്രസ്‌താവന കലാപാഹ്വാനമാണെന്നും നവാസ് പരാതിയില്‍ പറയുന്നു.

ഗോവിന്ദന്‍റെ ആരോപണം തള്ളി സുധാകരന്‍: വിഷയത്തില്‍ എംവി ഗോവിന്ദന്‍റെ വാദം തള്ളി സുധാകരന്‍ ഇന്നലെ (ജൂണ്‍ 18 ) രംഗത്തെത്തിയിരുന്നു. മനസാ വാചാ കര്‍മണ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കതിരെ എന്തെങ്കിലും പരാതി ചൂണ്ടിക്കാണിക്കാനായാല്‍ താന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ കേസില്‍ അതിജീവിതയായ പെണ്‍കുട്ടി രഹസ്യ മൊഴിയാണ് നല്‍കിയത്. ആ രഹസ്യമൊഴിയെ കുറിച്ച് ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞെന്നും സുധാകരന്‍ ചോദിച്ചു. തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കുന്നതിന് സിപിഎം നടത്തിയ ആസൂത്രണത്തിൻ്റെ തെളിവാണിത്. തന്നെ പ്രതിയാക്കുന്നത് സിപിഎമ്മാണ്. കേസ് നടത്തിയ അഭിഭാഷകൻ പോലും പെൺകുട്ടി തനിക്കെതിരെ മൊഴി നൽകിയതായി പറഞ്ഞിട്ടില്ല. അപ്പോൾ ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടതെന്നും സുധാകരൻ ചോദിച്ചു.

രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമ്രകശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. കള്ളവാര്‍ത്ത പ്രചരിപ്പിച്ച് കെപിസിസി പ്രസിഡന്‍റിന്‍റെ നെഞ്ചത്തേക്ക് കയറാന്‍ മെനക്കേടേണ്ടെന്നും അത് കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്‌മെന്‍റിനെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി ഫേസ് ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.