ETV Bharat / state

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ - ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

ബിനാമി സ്വത്ത് സമ്പാദന ക്കേസിൽ ജേക്കബ് തോമസിനെതിരെ രണ്ട് പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂരിന്‍റേതും പേര് വെക്കാതെയുള്ള ഒരു പരാതിയുമാണ് ജേക്കബ് തോമസിനെതിരെ ലഭിച്ചത്.

Crime branch  Jacob Thomas latest news  vigilance case against Jacob Thomas  ക്രൈം ബ്രാഞ്ച്  ജേക്കബ് തോമസ്  ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്  ജേക്കബ് തോമസ് പുതിയ വാര്‍ത്തകള്‍
ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ
author img

By

Published : Feb 12, 2020, 11:51 AM IST

തിരുവനന്തപുരം: സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുക്കാൻ ക്രൈം ബ്രാഞ്ചിൻ്റെ ശുപാർശ. ശുപാർശ സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ബിനാമി സ്വത്ത് സമ്പാദന ക്കേസിൽ ജേക്കബ് തോമസിനെതിരെ രണ്ട് പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂരിന്‍റേതും പേര് വെക്കാതെയുള്ള ഒരു പരാതിയുമാണ് ജേക്കബ് തോമസിനെതിരെ ലഭിച്ചത്. പേര് വെക്കാതെയുള്ള പരാതിയിൽ തുടർ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. സത്യൻ നരവൂർ സമർപ്പിച്ച പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

ജനുവരി 20നാണ് ക്രൈംബ്രാഞ്ച് മേധാവി ശുപാർശ സമർപ്പിച്ചത്. ഇത് സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതിയോട് അനുമതി ചോദിച്ചെങ്കിലും കോടതി അനുമതി നൽകിയില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെ മേധാവിയായി പ്രവർത്തിച്ച് വരികയാണ് നിലവിൽ ജേക്കമ്പ് തോമസ്. തരം താഴ്ത്തൽ നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച സർക്കാർ ജേക്കബ് തോമസിനോട് വിശദീകരണം തേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.