ETV Bharat / state

കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം;ക്രൈംബ്രാഞ്ച് തെളിവെടുപ്പ്‌ ഇന്ന്‌

ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് തെളിവെടുപ്പ് നടത്തുക.

author img

By

Published : Aug 19, 2020, 10:26 AM IST

Updated : Aug 19, 2020, 10:39 AM IST

കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം  ക്രൈംബ്രാഞ്ച് തെളിവെടുപ്പ്‌ ഇന്ന്‌  crime branch in fort station  തിരുവനന്തപുരം
കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം;ക്രൈംബ്രാഞ്ച് തെളിവെടുപ്പ്‌ ഇന്ന്‌

തിരുവനന്തപുരം: കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഫോർട്ട് സ്റ്റേഷനിൽ തെളിവെടുപ്പു നടത്തും. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് തെളിവെടുപ്പ് നടത്തുക. യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി സംഘം പരിശോധിക്കും. മൊബൈൽ മോഷണം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ പൂന്തുറ സ്വദേശി അൻസാരിയെ തൂങ്ങിമരിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കസ്റ്റഡി രേഖപ്പെടുത്തിയിരുന്നില്ല. മൃതദേഹത്തിൽ മർദനമേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സംഭവം ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം.

Last Updated : Aug 19, 2020, 10:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.