തിരുവനന്തപുരം : മില്‍മ ഭരണം ഇതാദ്യമായി ഇടതുമുന്നണിക്ക്. ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി സിപിഎമ്മിലെ കെ.എസ്. മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിജയം.
സഹകരണ സംഘം മാതൃകയില്‍ മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വന്ന 1983നുശേഷം ഇതാദ്യമായാണ് എല്‍ഡിഎഫ് മില്‍മയുടെ ഭരണം പിടിക്കുന്നത്.
ALSO READ: മുട്ടിൽ മരം മുറി : പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ
1983 മുതല്‍ മില്‍മ ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ 2001ല്‍ ചടയമംഗലത്തുനിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ തൽസ്ഥാനത്ത് സേവനമനുഷ്‌ഠിച്ചു.
പ്രയാറിന് ശേഷം കോണ്‍ഗ്രസ് നേതാക്കളായ പി.ടി. ഗോപാലക്കുറുപ്പും പി.എ. ബാലന്‍ മാസ്റ്ററും ചെയര്‍മാന്‍മാരായി. മാസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പിന്നാലെ ഭരണവും എല്‍ഡിഎഫ് പിടിച്ചെടുത്തു.