ETV Bharat / state

പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് ; സർക്കാർ നിലപാട് ശരിയെന്ന് സിപിഎം

രോഗ വ്യാപനം തടയുന്നതിന് സർക്കാർ തീരുമാനം ഗുണം ചെയ്യുമെന്നും നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും സെക്രട്ടേറിയേറ്റ് നിർദേശിച്ചു.

cpm secretariat  covid negative certificate  government order covid issue kerala  kerala covid news  സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  പ്രവാസികളുടെ മടക്കം സർക്കാർ ഉത്തരവ്
പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; സർക്കാർ നിലപാട് ശരിയെന്ന് സിപിഎം
author img

By

Published : Jun 19, 2020, 3:18 PM IST

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച് സിപിഎം. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. രോഗ വ്യാപനം തടയുന്നതിന് സർക്കാർ തീരുമാനം ഗുണം ചെയ്യുമെന്നും നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും സെക്രട്ടേറിയേറ്റ് നിർദേശിച്ചു.

വിഷയത്തിൽ പ്രതിപക്ഷം നടത്തുന്ന പ്രചരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെ രാഷ്ട്രീയമായി നേരിടും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് കടക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. പ്രസിദ്ധീകരിച്ച തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിശോധിക്കാനും പേര് ചേർക്കാൻ വിട്ടു പോയവരെ കൂട്ടി ചേർക്കാനുള്ള പ്രവർത്തനം നടത്താനും കീഴ്ഘടകങ്ങൾക്ക് സെക്രട്ടേറിയേറ്റ് നിർദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.