തിരുവനന്തപുരം : യു.ഡി.എഫിനെ തോൽപ്പിക്കാൻ ഏത് വർഗീയ രാക്ഷസന്മാരുമായും കൂട്ടുകൂടാൻ സി.പി.എമ്മിന് മടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് ഭരണം പിടിക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അല്ലാതെ അവിശ്വാസം കൊണ്ടുവന്ന് ഭരണസ്തംഭനം വരുത്തുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല.
സ്വന്തം പ്രവർത്തകനെ കൊന്നവരുമായാണ് സി.പി.എം നീക്കുപോക്ക് ഉണ്ടാക്കുന്നത്. പാലാ ബിഷപ്‌സ് ഹൗസിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവരുമായാണ് സി.പി.എമ്മിന്‍റെ കൂട്ടുകെട്ട്. വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഹകരണത്തെ വർഗീയതയെന്ന് വിളിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല.
നേട്ടങ്ങള്‍ക്കായി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ക്കൊപ്പം സി.പി.എം കൂട്ടുകൂടുന്നു
ഇപ്പോൾ വർഗീയതക്കെതിരെ സമരവുമില്ല. നേട്ടങ്ങൾക്കായി ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും സി.പി.എം കൂട്ടുകൂടും. ജനങ്ങളെ വഞ്ചിക്കുന്ന കാപട്യമാണ് സി.പി.എം ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൂടുതല്‍ വായനക്ക്: 'താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല'; ധിക്കാരികളെ പൂവിട്ട് പൂജിക്കാനാകില്ലെന്ന് വി.ഡി സതീശന്‍