ETV Bharat / state

ജോസഫൈനെതിരെ ഉയരുന്ന പ്രതിഷേധം പരിശോധിക്കുമെന്ന് സിപിഎം - സിപിഎം

സിപിഎം അണികള്‍ക്കിടെ തന്നെ ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് വിഷയം പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചത്

chairperson of the Womens Commission  MC Josephine  എം സി ജോസഫൈൻ  വനിതാ കമ്മിഷന്‍ അധ്യക്ഷ  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  സിപിഎം  CPM
ജോസഫൈനെതിരെ ഉയരുന്ന പ്രതിഷേധം പരിശോധിക്കുമെന്ന് സിപിഎം
author img

By

Published : Jun 24, 2021, 7:28 PM IST

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ ഉയരുന്ന പ്രതിഷേധം സിപിഎം പരിശോധിക്കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശമായി പെരുമാറിയ ജോസഫൈന്‍റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സിപിഎം അണികള്‍ക്കിടെ തന്നെ ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് വിഷയം പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചത്. നേരത്തേയും ജോസഫൈന്‍റെ പെരുമാറ്റം സംബന്ധിച്ച് സിപിഎമ്മിന് പരാതി ലഭിച്ചിരുന്നു. പരാതി പറയാന്‍ വിളിച്ച വയോധികയോട് മോശമായി പെരുമാറിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി.

ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇത്തരത്തില്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടി പരിശോധിക്കുന്നത്. സ്ത്രീധനം സംബന്ധിച്ച് വലിയ ചര്‍ച്ച ഉയരുന്ന സാഹചര്യത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയില്‍ നിന്നു തന്നെ മോശം പരാമര്‍ശമുണ്ടായത് ഗരുതരമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. പികെ ശ്രീമതി അടക്കമുളള നേതാക്കാള്‍ ജോസഫൈനെ തള്ളി പറഞ്ഞതും ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്.

Also read: എം.സി ജോസഫൈനെ പുറത്താക്കണമെന്ന് കെ. സുധാകരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.