തിരുവനന്തപുരം: സിപിഎം അടിയന്തര ജില്ല നേതൃയോഗം ഇന്ന് ചേരും. നഗരസഭയിലെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്‌ച നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് അടിയന്തരമായി ചേരുന്നത്. കത്ത് വിവാദത്തിൽ വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകാനാണ് സാധ്യത.
തിരുവനന്തപുരം ജില്ല കമ്മിറ്റി, ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങളാണ് ഇന്ന് വിളിച്ചു ചേർക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തേക്കും. അതിനിടെ കത്ത് വിവാദത്തില്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി.
'പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതല്ല. നിയമനടപടിയിലേക്ക് കടക്കും' എന്നാണ് ആര്യ രാജേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയ ശേഷം മേയർ മാധ്യമങ്ങളോടും ഇക്കാര്യം ആവർത്തിച്ചിരുന്നു.
Also Read: പ്രചരിക്കുന്ന കത്ത് വ്യാജം, നിയമനടപടി സ്വീകരിക്കും, മേയര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് സിപിഎം