ETV Bharat / state

സിവിക് ചന്ദ്രന് അനുകൂലമായ കോടതി പരാമര്‍ശം : സുപ്രീം കോടതിയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് സിപിഎം

സിവിക് ചന്ദ്രന് പീഡന കേസില്‍ ജാമ്യം നല്‍കി കോടതി നടത്തിയ പരാമര്‍ശം സുപ്രീം കോടതി വിധിയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് സിപിഎം

cpim about civic chandran court bail in sexual assault case  civic chandran case  civic chandran court bail  civic chandran in sexual assault case  civic chandran  cpim reaction about civic chandran case  civic chandean latest news  latest news in trivandrum  സിവിക് ചന്ദ്രന് അനുകൂലമായ കോടതി പരാമര്‍ശം  സുപ്രീം കോടതി വിധിയുടേയും ഭരണഘടനയുടേയും അവഹേളനമെന്ന് സിപിഐഎം  സിവിക് ചന്ദ്രന്‍  സിവിക് ചന്ദ്രന്‍ പീഡന കേസ്  സിവിക് ചന്ദ്രന് പീഡന കേസില്‍ ജാമ്യം  സിവിക് ചന്ദ്രന് പീഡന കേസ് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  സിവിക് ചന്ദ്രന് പീഡന കേസില്‍ സിപിഐഎം  തിരുവനന്തപുരം പ്രധാന വാര്‍ത്തകള്‍
സിവിക് ചന്ദ്രന് അനുകൂലമായ കോടതി പരാമര്‍ശം; സുപ്രീം കോടതി വിധിയുടേയും ഭരണഘടനയുടെയും അവഹേളനമെന്ന് സിപിഐഎം
author img

By

Published : Aug 19, 2022, 7:41 PM IST

തിരുവനന്തപുരം : സിവിക് ചന്ദ്രന് പീഡന കേസില്‍ ജാമ്യം നല്‍കി കോടതി നടത്തിയ പരാമര്‍ശം സുപ്രീം കോടതി വിധിയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് സിപിഎം. പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ് നല്‍കാന്‍ കോടതിക്ക് അവകാശമുണ്ട്.

എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഇത്തരം കേസുകളില്‍ വിചാരണയില്‍ കോടതി നടപടികളും അതിജീവിതയ്ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് തീര്‍ത്തും എതിരാണിത്.

പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്‌താരം നടത്തുമ്പോള്‍ പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന് ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ വിമര്‍ശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.