തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവ് എം.എസ്.രാജേന്ദ്രൻ അന്തരിച്ചു. 91 വയസ്സ് ആയിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് രാജേന്ദ്രൻ. ദീർഘനാൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. പാർട്ടിയുടെ സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗമായും വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Also Read: ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
ജനയുഗം ചീഫ് എഡിറ്റർ ആയും നവയുഗം പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു. സോവിയറ്റ് യൂണിയൻ മലയാളം പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.