ETV Bharat / state

പാഴ്വസ്തുക്കൾ വിറ്റ് വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ; റീ സൈക്കിൾ യാത്ര പദ്ധതിയുമായി സിപിഐ

author img

By

Published : Jun 23, 2021, 12:38 PM IST

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിപിഐ പൂവച്ചൽ ലോക്കൽ സെക്രട്ടറി എം ഷാജി അധ്യക്ഷനായി.

പാഴ്വസ്തുക്കൾ വിറ്റ് വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ റീ സൈക്കിൾ യാത്ര smartphone from scraps cpi new project buying smartphones to students റീ സൈക്കിൾ യാത്ര സിപിഐ വാർത്തകൾ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ
പാഴ്വസ്തുക്കൾ വിറ്റ് വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ; റീ സൈക്കിൾ യാത്ര പദ്ധതിയുമായി സിപിഐ

തിരുവനന്തപുരം: നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണമായ സ്മാർട്ട് ഫോൺ വാങ്ങുന്നതിന് പുതിയ ആശയവുമായി സിപിഐ പ്രവർത്തകർ. പാഴ്സ്തുക്കൾ ശേഖരിച്ച് അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാനാണ് പ്രവർത്തകർ ശ്രമിക്കുന്നത്.

റീ സൈക്കിൾ യാത്ര പദ്ധതിയുമായി സിപിഐ
റീ സൈക്കിൾ യാത്ര എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പ്രദേശത്തെ പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റു കിട്ടുന്ന കാശിനാണ് പദ്ധതി നടപ്പിലാക്കുന്നത്.സിപിഐ പൂവച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പദ്ധതി നടത്തുന്നത്. വീടുകളിൽ ഉൾപ്പെടെ എത്തിയാണ് പ്രവർത്തകർ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നത്. പ്രദേശത്തെ നിർധനരായ വിദ്യാർഥികൾക്കാണ് സ്മാർട്ട് ഫോൺ വാങ്ങി നൽകുക.

Also Read: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജി രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിപിഐ പൂവച്ചൽ ലോക്കൽ സെക്രട്ടറി എം ഷാജി അധ്യക്ഷനായി. എംആർ സുരേഷ് , ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ വിൻസെന്‍റ് , ഹരിപ്രസാദ് , സലാഹുദീൻ , രാജേഷ്, ബിജുകുമാർ , സജികുമാർ , സുനിൽകുമാർ , വിനോദ് , ഷമീർ , വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.