ETV Bharat / state

"മാതൃകവചം": മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേരളം - മാതൃകവചം പദ്ധതിയുമായി സർക്കാർ

മാതൃകവചം കാമ്പയിനിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യിക്കും.

covid vaccination for all pregnant women മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ corona vaccine for pregnent woman ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിൻ
സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സർക്കാർ
author img

By

Published : Jul 12, 2021, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 'മാതൃകവചം' എന്ന പേരില്‍ പ്രചാരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യിക്കും.

എല്ലാം സർക്കാർ നേരിട്ട്

സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയില്ലാത്തവരെ ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിക്കും. ഓരോ സബ്‌സെന്‍റര്‍ പരിധിയിലുള്ള മുഴുവന്‍ ഗര്‍ഭിണികളും വാക്‌സിന്‍ സ്വീകരിച്ചുവെന്നുറപ്പാക്കും. ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിൻ പ്രധാനം

വാക്‌സിനേഷനു വരുന്ന മറ്റുള്ളവരുമായി ഗര്‍ഭിണികള്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ കേന്ദ്രങ്ങളില്‍ സജ്ജമാക്കും. 35 വയസിനു മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ള ഗര്‍ഭിണികളില്‍ കൊവിഡ് ഗുരുതരമാകാനും ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാദ്ധ്യതയേറെയാണ്.

അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുക എന്നത് പ്രധാനമാണെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന ഏതു വാക്‌സിനും ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാം. ഗര്‍ഭാവസ്ഥയില്‍ തന്നെ രണ്ടു ഡോസ് വാക്‌സിനും സ്വീകരിക്കാനായാല്‍ അത് ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും സുരക്ഷ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Also read: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.