ETV Bharat / state

ജീവനക്കാരുടെ അശ്രദ്ധയെന്ന ശബ്‌ദസന്ദേശം; നഴ്‌സിങ് ഓഫിസർക്ക് സസ്പെൻഷൻ - ജീവനക്കാരുടെ അശ്രദ്ധയെന്ന ശബ്‌ദസന്ദേശം

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം

covid patient death kalamassery medical college  covid patient death kalamassery  കളമശേരി കൊവിഡ് രോഗി മരിച്ചത്  കളമശേരി നഴ്‌സിംഗ് ഓഫിസർക്ക് സസ്പെൻഷ  ജീവനക്കാരുടെ അശ്രദ്ധയെന്ന ശബ്‌ദസന്ദേശം  കളമശേരി മെഡിക്കൽ കോളജ്
സസ്പെൻഷൻ
author img

By

Published : Oct 19, 2020, 12:51 PM IST

തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസർക്ക് സസ്പെൻഷൻ. കൊവിഡ് വാർഡിലെ വീഴ്‌ചകൾ സംബന്ധിച്ച് ശബ്‌ദ സന്ദേശമയച്ച നഴ്‌സിങ് അസിസ്റ്റന്‍റ് ജലജയെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്. പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ചത് നഴ്‌സിങ് ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണെന്നും രോഗിയുടെ വെന്‍റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണ് മരണകാരണമെന്നുമായിരുന്നു നഴ്‌സിങ് ഓഫിസറുടെ ശബ്‌ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്‌ച കാരണമെന്നാണ് ശബ്‌ദരേഖ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.