ETV Bharat / state

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധം കർശനമാക്കാൻ തീരുമാനം

കടകളും വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ  Thiruvananthapuram  Kerala Covid  covid meeting  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  Covid updates  തിരുവനന്തപുരത്തെ കൊവിഡ് വാർത്തകൾ
തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധം കർശനമാക്കാൻ തീരുമാനം
author img

By

Published : Oct 12, 2020, 4:35 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. കടകളും വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. കണ്ടെയ്ൻ‌മെന്‍റ് സോണുകളിലടക്കം പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തുടരും. നിലവിൽ മികച്ച രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും യോഗം വിലയിരുത്തി. ജില്ലാ കലക്ടർ നവജ്യോത് ഖോസ, റൂറൽ എസ്.പി ബി. അശോകൻ, ഡിസിപി ദിൽ ദിവ്യ ഗോപിനാഥ് ഡി.എം.ഒ ഡോക്ടർ ഷിനു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.