ETV Bharat / state

കുറയാതെ ടിപിആര്‍ ; കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇല്ല

10.66 ശതമാനമാണ് സംസ്ഥാനത്തെ ടി.പി.ആര്‍.

covid lockdown concessions Kerala  ലോക്ക്ഡൗൺ  കേരളത്തിൽ കൂടുതൽ ഇളവുകൾ ഇല്ല  ടി.പി.ആര്‍  മുഖ്യമന്ത്രി  ക്രിസ്ത്യൻ ദേവാലയങ്ങൾ  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്  ആരോഗ്യ വകുപ്പ്
ലോക്ക്ഡൗൺ; കേരളത്തിൽ കൂടുതൽ ഇളവുകൾ ഇല്ല
author img

By

Published : Jun 26, 2021, 9:26 PM IST

തിരുവനന്തപുരം : ലോക്ക്ഡൗൺ തുടരുന്നതിനിടെ കൂടുതൽ ഇളവുകളിലേക്ക് കടക്കാതെ സംസ്ഥാനം. ടി.പി.ആർ കുറയാത്തതിനാലാണ് അധിക ഇളവുകൾ അനുവദിക്കാത്തത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ALSO READ: സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൂടി Covid 19 ; 118 മരണം

ഞായറാഴ്‌ചകളിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രാർഥനയ്ക്ക് അനുമതി നൽകിയിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും വാരാന്ത്യ ലോക്ക്ഡൗൺ തുടരുന്നതിനാലുമാണ് തീരുമാനം.

ഞായറാഴ്‌ച പ്രാർഥനകൾക്ക് ഇളവുകൾ അനുവദിക്കണമെന്ന് സർക്കാരിനോട് ക്രിസ്ത്യൻ സഭകൾ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും.

ALSO READ: ഖേല്‍ രത്‌ന : പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 118 പേരാണ് വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. ടി.പി.ആര്‍ 10.66 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.