ETV Bharat / state

സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഭക്തര്‍ക്കായി തുറന്നു - kerala

ഭക്തർ മാസ്ക് നിർബന്ധമാക്കുക സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ഭക്തർക്ക് നൽകിയിട്ടുണ്ട്. താപനില പരിശോധിച്ച ശേഷമാവും ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക.

Enter Keyword here.. തിരുവനന്തപുരം  covid lock down  lock down relaxation  temple reopening  kerala  ലോക്ക് ഡൗൺ ഇളവ്
ഭക്തർക്ക് പ്രവേശനം അനുവദിച്ച് സംസ്ഥാനത്തെ ആരാധാനാലയങ്ങൾ
author img

By

Published : Jun 9, 2020, 1:09 PM IST

Updated : Jun 9, 2020, 5:12 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിൽ സംസ്ഥാനത്തെ ആരാധാനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചു. പത്ത് വയസിന് താഴെയുള്ളവർക്കും 65 വയസിനും മുകളിലുള്ളവർക്കും ആരാധാനയങ്ങളിൽ പ്രവേശനം അനുവദിക്കില്ല. പ്രസാദ വിതരണവും വഴിപാട് പ്രസാദ വിതരണവും അടക്കമുള്ള കാര്യങ്ങൾ ഉണ്ടാവില്ല.

സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഭക്തര്‍ക്കായി തുറന്നു

ഭക്തർ മാസ്ക് നിർബന്ധമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ഭക്തർക്ക് നൽകിയിട്ടുണ്ട്. താപനില പരിശോധിച്ച ശേഷമാവും ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക. ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാൻ 26 നിർദേശങ്ങളാണ് ഭക്തർക്കായി നൽകിയിരിക്കുന്നത്.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലാണ് ഇന്ന് പ്രധാനമായും ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. സ്വകാര്യ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്. ക്ഷേത്രങ്ങൾ തുറന്ന് ആശ്വാസകരമായ നടപടിയെന്ന് ആദ്യ ദിവസം അമ്പലങ്ങളിലെത്തിയവർ പറഞ്ഞു. അതേ സമയം, പള്ളികൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ക്രൈസ്ത സഭ. ലത്തീൻ സഭയുടെ പള്ളികൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലീം പള്ളികളും അടഞ്ഞ് കിടക്കും.

Last Updated : Jun 9, 2020, 5:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.