തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കൊവിഡ് ഡാറ്റ മാനേജ്മെന്‍റ് നോഡൽ ഓഫിസറായി നിയമനം. സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ ,കിടക്കകളുടെ എണ്ണം, ചികിത്സാ കേന്ദ്രങ്ങൾ എന്നിവ അടക്കമുള്ള വിവരങ്ങൾ തയ്യറാക്കുന്നതിന്‍റെ ചുമതലയാണ് നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ട രാമൻ. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ ഉയർന്ന ചുമതലകളിൽ നിയമിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
Also read: "ഇന്ധന വില നിലവാരം" - പെട്രോള്‍ 'കൂടിയത്' 35 പൈസ, ഡീസല്‍ 27 പൈസ