തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര വിദഗ്‌ധ സംഘം ഇന്ന് വിവിധ ജില്ലകൾ സന്ദർശിക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പര്യടനം.
നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എൻ.കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്‌ധ സംഘമാണ് സന്ദർശനം നടത്തുന്നത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 37 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സ്ഥിതി വിലയിരുത്താൻ കേന്ദ്രം വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്.
വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍
അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാർഥികള്‍ക്ക് ഫോട്ടോ എടുക്കുന്നതിനായി സ്‌റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കടക്കം മറ്റ് സ്ഥാപനങ്ങളൊന്നും തുറക്കില്ല.
also read: കൊവിഡ് നിയന്ത്രണം; ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി
ടിപിആർ അടിസ്ഥാനമാക്കി കടകള്‍ അടച്ചിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബദൽ മാർഗം നിർദേശിക്കാൻ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.