തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വീണ്ടും തിരുവനന്തപുരത്ത്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 266 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 255 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. അതേസമയം തീരമേഖലയിൽ രോഗ വ്യാപനം കുറഞ്ഞത് ആശ്വാസകരമാണ്. അതിനാൽ തീരദേശത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ തുറന്ന് പ്രവർത്തിക്കാം. എന്നാൽ ജില്ലയിലെ മറ്റു ഭാഗങ്ങളിൽ രോഗ വ്യാപനം രൂക്ഷമാണ്. പൂജപ്പുര സെൻട്രൽ ജയിലിലെ 59 പേർക്കും നഗരത്തിലെ അഞ്ച് പൊലീസുകാർക്കും രോഗബാധിച്ചത് ആശങ്ക ഉയർത്തുകയാണ്.
തലസ്ഥാനത്ത് കുറയാതെ കൊവിഡ്; 266 പേർക്ക് കൂടി രോഗം
തീരമേഖലയിൽ രോഗ വ്യാപനം കുറഞ്ഞത് ആശ്വാസകരമാണ്. അതിനാൽ തീരദേശത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ തുറന്ന് പ്രവർത്തിക്കാം