ETV Bharat / state

പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡനം; എട്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

2013 മെയ് മൂന്നിനാണ് പ്രതി ലാൽ പ്രകാശ് വിവാഹം വാഗ്‌ദാനം നല്‍കി പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

kidnapping and rape fourteen year old girl  kidnapping and rape  court verdict on fourteen year old rape  fourteen year old girl rape in trivandrum  പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡനം  latest news in trivandrum  latest news today  പ്രതി ലാൽ പ്രകാശ്  വിവാഹം വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി  പതിനാലുകാരിയെ പീഡിപ്പിച്ച് കേസില്‍ ശിക്ഷ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡനം; പ്രതിക്ക് എട്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി
author img

By

Published : Jan 20, 2023, 9:38 PM IST

തിരുവനന്തപുരം: പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയ്‌ക്ക് എട്ട് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് (29) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും പിഴ തുക ഇരയ്ക്ക് നൽകണമെന്നും ജഡ്‌ജി ആര്‍ സുദർശൻ ഉത്തരവിട്ടു.

2013 മെയ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനം നൽകി പ്രതി ഒമ്പതാം ക്ലാസുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരന്‍റെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇവിടെ വച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തു.

വീട്ടുകാർ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടർന്ന് പേട്ട പൊലീസും വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്‌തരിച്ചു.

21 രേഖകളും പത്തൊമ്പത് തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർമാരായിരുന്ന എസ്.അരുൺകുമാർ, എ.അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.