ETV Bharat / state

എ ഐ ക്യാമറയ്‌ക്ക് പിന്നില്‍ കോടികളുടെ അഴിമതിയോ? വിവരങ്ങള്‍ പുറത്തു വിടാതെ സര്‍ക്കാര്‍, ദുരൂഹതയാരോപിച്ച് പ്രതിപക്ഷം - opposition

എ ഐ ക്യാമറകളുടെ ടെൻഡറുകളുടെ പേരിൽ ഉയരുന്ന വിവാദങ്ങൾക്ക് സർക്കാർ കൃത്യമായ മറുപടി നൽകാത്തത് വിവാദങ്ങൾ ശക്തമാക്കുന്നു. വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷം

പ്രതിപക്ഷം  എ ഐ ക്യാമറ  അഴിമതി  ഗതാഗത നിയമ ലംഘനം  ടെന്‍ഡര്‍  ഊരാളുങ്കൽ സര്‍വീസ് സൊസൈറ്റി  കെല്‍ട്രോൺ  മോട്ടോര്‍വാഹന വകുപ്പ്  മന്ത്രി ആന്‍റണി രാജു  Controversies over AI cameras  AI cameras  Violation of traffic laws  minister antony raju  opposition  keltron
എ ഐ ക്യാമറയ്‌ക്ക് പിന്നില്‍ കോടികളുടെ അഴിമതിയോ
author img

By

Published : Apr 24, 2023, 7:07 PM IST

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള അഭിമാന പദ്ധതിയെന്ന പേരിലാണ് എ ഐ ക്യമാറ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. 272 കോടി രൂപ മുടക്കി 726 ക്യാമറകള്‍ സ്ഥാപിച്ച് സംസ്ഥാന വ്യപകമായി ഗതാഗത നിയമ ലംഘനം നിരീക്ഷിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതിയുടെ ഉദ്‌ഘാടനത്തിനു പിന്നാലെ തന്നെ വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്.

പദ്ധതിക്കായി ചിലവഴിച്ച കോടികള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍. കൃത്യമായ ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നോ എന്നതാണ് ചർച്ചയ്‌ക്ക് കാരണമാകുന്നത്. പദ്ധതിക്ക് പിന്നില്‍ അഴിമതിയുണ്ടെന്നതാണ് നിലവിലെ ആരോപണം.

കൃത്യമായി ടെന്‍ഡര്‍ നടപടി നടന്നിട്ടുണ്ടോ ആരൊക്കെയാണ് ടെഡറില്‍ പങ്കെടുത്തത് തുടങ്ങിയ വിവരങ്ങളൊന്നും നിലവില്‍ ലഭ്യമായിട്ടില്ല. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. നിലവില്‍ കെല്‍ട്രോണും മോട്ടോര്‍വാഹന വകുപ്പും തമ്മിലാണ് പദ്ധതി സംബന്ധിച്ച് കരാറുള്ളത്. എന്നാല്‍ ഇതിന്‍റെ ഉപകരാറുകള്‍ നിരവധി കമ്പനികളിലേക്ക് ബന്ധപ്പെട്ടുകിടക്കുകയാണ്.

നിലവില്‍ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കരാര്‍ ലഭിക്കുന്ന ഊരാളുങ്കൽ സര്‍വീസ് സൊസൈറ്റിയടക്കം ആരോപണങ്ങളില്‍ നിറയുകയാണ്. നിലവില്‍ ബെംഗളൂര്‍ ആസ്ഥാനമായ എസ്.ആര്‍.ഐ.ടി എന്ന കമ്പനിയുമായാണ് കെല്‍ട്രോണ്‍ ഉപരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പ് നേരിട്ട് ഈ കമ്പനിയുമായി കരാര്‍ ഒപ്പിടാത്തതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈകഴുകുകയാണ്.

ആരോപണം ഉയർത്തി രമേശ് ചെന്നിത്തല: കോണ്‍ഗ്രസ് നേതാവ് രമേശ ചെന്നിത്തലയാണ് ഇക്കാര്യം സംബന്ധിച്ച് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഈ പദ്ധതിയില്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉണ്ടെങ്കില്‍ എത്ര കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്? അവ ഏതെല്ലാം എന്ന് വ്യക്തമാക്കണം. ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയില്‍ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നു കൂടി പൊതുജനങ്ങള്‍ക്കറിയണം തുടങ്ങിയ ആവശ്യങ്ങളാണ് ചെന്നിത്തല ആദ്യം ഉന്നയിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങളില്‍ കൃത്യമായി മറുപടി പറഞ്ഞില്ല. ഇതിനു പിന്നാലെ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. എസ്.ആര്‍.ഐ.ടി എന്ന കമ്പനിയും ഊരാളുങ്കലുമായുള്ള ബന്ധം വെളിവാക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. നേരത്തെ ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ കരാറാണിത്. ഇതിന് എ ഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ലെങ്കിലും സിപിഎമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഊരാളുങ്കലുമായുളള ബന്ധത്തിന്‍റെ പേരില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.

പദ്ധതി നത്തിപ്പുകാർക്ക് വൻ ലാഭം: പ്രതിപക്ഷ നേതാവ് തന്നെ ഈ വിവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പുകാരായ സര്‍ക്കാര്‍, കെല്‍ട്രോണ്‍, എസ്.ആര്‍.ഐ.ടി കമ്പനി, ഉപകരാര്‍ ലഭിച്ച കമ്പനികള്‍ എന്നിവര്‍ക്ക് വന്‍ ലാഭമാണ് പദ്ധതിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതില്‍ പലര്‍ക്കും നോക്കുകൂലിയാണ് ലഭിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഏപ്രില്‍ 12 ന് ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു മന്ത്രിസഭയില്‍ വച്ച നോട്ട് എ ഐ ക്യാമറയ്‌ക്ക് പിന്നില്‍ നടന്ന എല്ലാ ഇടപാടുകളും പുറത്ത് കൊണ്ട് വരുന്നതാണ്.

പത്ത് പേജുള്ള നോട്ടില്‍ കരാറും ഉപകരാറും നല്‍കിയിരിക്കുന്ന കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വച്ചു. മന്ത്രിസഭ അംഗങ്ങളെ പോലും കരാറും ഉപകരാറും നല്‍കിയ കമ്പനികളുടെ വിവരങ്ങള്‍ അറിയിച്ചില്ല. മന്ത്രിസഭയെ പോലും തെറ്റിധരിപ്പിച്ചാണ് പദ്ധതിയെന്നാണ് പ്രതിപക്ഷ ആരോപണം.

പദ്ധതി ചെലവിലെ ചോദ്യങ്ങൾ: ഇത്തരത്തില്‍ പ്രതിപക്ഷം ആരോപണം കടുപ്പിക്കുമ്പോഴും കൃത്യമായ വിശദീകരണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയിട്ടില്ല. ഒരു ക്യാമറയ്‌ക്ക് ഒൻപതര ലക്ഷം രൂപ ചെലവഴിച്ചെന്നാണ് കെല്‍ട്രോണ്‍ വ്യക്തമാക്കുന്നത്. ഒരു ക്യാമറയ്‌ക്ക് എട്ട് ലക്ഷം രൂപ മെയിന്‍റനന്‍സ് ചെലവും നല്‍കണം.

ഇതിന്‍റെ പത്തിലൊന്ന് വിലയ്‌ക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള ക്യാമറയും അതിന് അഞ്ച് വര്‍ഷത്തെ സൗജന്യ മെയിന്‍റനന്‍സും ലഭ്യമാക്കും. എന്നിട്ടും ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്‌തുള്ള നാടകം കെല്‍ട്രോണ്‍ നടത്തിയത് എന്തിന് വേണ്ടിയായിരുന്നു? 232 കോടിയുടെ പദ്ധതിയില്‍ 70 കോടി രൂപ മാത്രമാണ് ക്യാമറ വാങ്ങാനുള്ള ചെലവ്.

സർക്കാർ മറുപടി പറയണം: കണ്‍ട്രോള്‍ റൂം, മെയിന്‍റനന്‍സ് എന്നൊക്കെ പറഞ്ഞാണ് ബാക്കി പണം വാങ്ങുന്നത്. അഞ്ച് വര്‍ഷത്തേക്ക് 64 കോടി രൂപയാണ് മെയിന്‍റനന്‍സിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. അറിയപ്പെടുന്ന ബ്രാന്‍ഡ് ക്യാമറ വാങ്ങിയിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തെ സൗജന്യ മെയിന്‍റനന്‍സ് വാറണ്ടി ലഭിക്കുമായിരുന്നു. തങ്ങൾ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂ എന്നാണ് പ്രതിപക്ഷം ആവശ്യപ്പടുന്നത്.

ധനവകുപ്പ് നിരസിച്ച പദ്ധതി ആര്‍ക്കുവേണ്ടിയാണ് ധൃതിപ്പെട്ട് നടപ്പിലാക്കിയതെന്ന ചോദ്യത്തിനും കൃത്യമായ മറുപടി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വകുപ്പ് മന്ത്രി ആന്‍റണി രാജു എങ്ങും തൊടാതെ മറുപടി പറഞ്ഞ് ആരോപണങ്ങളെ ലളിത വല്‍ക്കരിക്കുമ്പോൾ ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് കൂടി നീക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. നിലവില്‍ വന്ദേഭാരതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമൊക്കെയായി വിഷയം വാര്‍ത്ത പ്രാധാന്യത്തില്‍ പിന്നിലായെങ്കിലും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വിവാദം ഉയരുമെന്നുറപ്പാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.