ETV Bharat / state

ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്‌തംഭന സമരം ഇന്ന് - കെപിസിസി പ്രസിഡന്‍റ്

രാവിലെ 11 മണി മുതല്‍ 11.15 വരെ നടക്കുന്ന സമരം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

k sudhakaran  fuel price hike  Congress strike  fuel tax  ഇന്ധന വിലക്കയറ്റം  കോണ്‍ഗ്രസ് സമരം  ചക്രസ്‌തംഭന സമരം  കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍
ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്‌തംഭന സമരം ഇന്ന്
author img

By

Published : Nov 8, 2021, 9:35 AM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരം രാവിലെ 11 മണി മുതല്‍ 11.15 വരെ നടക്കും. സെക്രട്ടേറിയറ്റിന് മുൻപില്‍ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടത്തുന്നത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. കൊച്ചിയിൽ വഴി തടഞ്ഞുള്ള സമരം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചതെന്നിരിക്കേ, ഇത്തവണ ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെയാവും സമരം ചെയ്യുക.

Also Read: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ - എസ്‌ഡിപിഐ സംഘര്‍ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.