തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ചു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ അതിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. സ്വപ്‌നയുടെ വെളിപ്പെടുത്തൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് മാർച്ച് ഉദ്‌ഘാടനം ചെയ്‌ത യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. 'ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന സ്വർണ കള്ളക്കടത്ത് നടത്തുന്നത്.
സർക്കാരിന്‍റെ പൂർണമായ സഹായത്തോടെയാണ് സ്വർണക്കടത്തെന്ന് തെളിഞ്ഞിട്ടും ആ വഴിയിൽ കേസന്വേഷണം പോയില്ല. അന്വേഷണ പ്രഹസനമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര ഏജൻസികൾ തെളിവുകൾ കണ്ടെത്തി കാര്യക്ഷമമായല്ല അന്വേഷണം നടത്തിയതെന്നും' എം.എം ഹസൻ കുറ്റപ്പെടുത്തി.
Also Read മുഖ്യമന്ത്രിയുടെ രാജി: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം