ETV Bharat / state

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി കെ.സി വേണുഗോപാല്‍ - k c venugopal

അതീവ നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ബിജെപിയുടെ ലക്ഷ്യം കോൺഗ്രസാണെന്നും കെ.സി വേണുഗോപാൽ.

കെ.സി വേണുഗോപാൽ  എഐസിസി ജനറൽ സെക്രട്ടറി  ആത്മപരിശോധനയോടെ കോൺഗ്രസ് മുന്നോട്ടു പോകണം  k c venugopal  Congress party should go Self-confidence
ആത്മപരിശോധനയോടെ കോൺഗ്രസ് മുന്നോട്ടു പോകണമെന്ന് കെ.സി വേണുഗോപാൽ
author img

By

Published : Jan 23, 2021, 1:00 PM IST

Updated : Jan 23, 2021, 3:12 PM IST

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ അധികാരത്തിലെത്താനായില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വിപത്തുകളായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വരുന്ന തെരഞ്ഞെടുപ്പ് അതീവ നിര്‍ണായകമാണ്. ആത്മ പരിശോധനയോടെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു പോകണം. ബിജെപിയുടെ ലക്ഷ്യം സി.പി.എം അല്ല, കോണ്‍ഗ്രസ് ആണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സിപിഎമ്മിനെ അനായാസം തകര്‍ക്കാമെന്ന് ത്രിപുരയിലും ബംഗാളിലും അവര്‍ തെളിയിച്ചതാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക വഴി കേരളം പിടിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ബിജെപിയുടെ ഡല്‍ഹിയിലെ പരീക്ഷണ ശാലകളില്‍ തയ്യാറാകുന്നത്. അതിനായി തല്‍ക്കാലത്തേക്കെങ്കിലും എല്‍ഡിഎഫ് അധികാരത്തില്‍ തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി കെ.സി വേണുഗോപാല്‍

കോൺഗ്രസിലെ പരസ്യ പ്രതികരണങ്ങൾക്ക് എതിരെയും വേണുഗോപാല്‍ പ്രതികരിച്ചു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകാന്‍ ശ്രമിക്കരുത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും മറ്റാരെക്കാളും അവസരം നല്‍കിയത് കോണ്‍ഗ്രസാണ്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമ്പോള്‍ തന്നെ അവര്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജിയിക്കുമോ എന്നതു കൂടി പരിഗണിക്കേണ്ടി വരും. ഒരുപാട് തവണ മത്സരിച്ചവര്‍ ഇത്തവണ മത്സരിച്ചാല്‍ വിജയിക്കുമോ എന്ന കാര്യം അവര്‍ സ്വയം തീരുമാനിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി വോട്ടു പിടിക്കാനിറങ്ങരുതെന്നും സ്ഥാനാര്‍ഥികളെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് എംപിമാര്‍, എംഎല്‍എ മാര്‍, ഡിസിസി പ്രസിഡന്‍റുമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇരു നേതാക്കളും.

Last Updated : Jan 23, 2021, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.