ETV Bharat / state

Congress Organisation Election|സംഘടനാ തെരഞ്ഞെടുപ്പ് : കരുത്തനായി കെ.സുധാകരന്‍, ദുര്‍ബ്ബലരായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും - Congress latest news

Congress Reorganisation | കെ.കരുണാകരനും എ.കെ.ആന്‍റണിക്കും ശേഷം എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നില്‍ അടിയുറച്ചുനിന്ന നേതാക്കളൊന്നൊന്നായി ഇരുവരെയും ഉപേക്ഷിക്കുന്നു

congress organizational election  congress organizational election latest news  K Sudhakaran  K Sudhakaran latest news  K Sudhakaran more powerful  Oomman Chandi  Oomman chandi latest news  K Sudhakaran latest news  കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വാര്‍ത്ത  കെ സുധാകരന്‍ വാര്‍ത്ത  ഉമ്മന്‍ ചാണ്ടി വാര്‍ത്ത  രമേശ് ചെന്നിത്തല വാര്‍ത്ത  കേരളത്തിലെ കോണ്‍ഗ്രസ് ഗൂപ്പ്  കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി സുധാകരന്‍  സുധാകര പക്ഷം ശക്തരാകുന്നു
സംഘടനാ തെരഞ്ഞെടുപ്പ്; കരുത്തനായി കെ.സുധാകരന്‍, ദുര്‍ബ്ബലരായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
author img

By

Published : Nov 16, 2021, 4:51 PM IST

തിരുവനന്തപുരം : പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ കൈവെള്ളയിലിട്ട് അമ്മാനമാടിയ കോണ്‍ഗ്രസിലെ പരമ്പരാഗത ശാക്തിക ചേരികളായ എ,ഐ ഗ്രൂപ്പുകളുടെ ശക്തി ചോരുന്നു. കെ.കരുണാകരനും എ.കെ.ആന്‍റണിക്കും ശേഷം എ, ഐ ഗ്രൂപ്പുനേതൃത്വം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നില്‍ അടിയുറച്ചു നിന്ന നേതാക്കളൊന്നൊന്നായി ഇരുവരെയും ഉപേക്ഷിക്കുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസം.

കെ.സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന്‍റെ മുന്‍നിര നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.മുരളീധരന്‍, സംഘടനാ ചുമതലയുള്ള AICC ജനറല്‍ സെക്രട്ടറി KC Venugopal എന്നിവരാണ്. ഇവരുടെ സംയുക്ത നീക്കത്തിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനയുടെയും നേതാക്കള്‍ അനുദിനം ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഉപേക്ഷിച്ച് സുധാകരനൊപ്പം ചേരുന്നത്.

ഗുഡ്ബുക്കിലെ സ്ഥാനം നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയും രമേശും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗന്ധിയുടെയും ഗുഡ് ബുക്കിലുണ്ടായിരുന്ന സ്ഥാനം നഷ്ടമായതും കെ.സുധാകരന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറ്റവും കരുത്തനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പതനം അതിദയനീയമാണ്.

അദ്ദേഹത്തിന് പിന്നില്‍ ഇപ്പോള്‍ സംസ്ഥാന നേതാക്കളായ കെ.സി.ജോസഫും എം.എം.ഹസനും മാത്രമാണുള്ളത്. അരമനസുമായി ബെന്നി ബഹനാന്‍ എം.പിയുമുണ്ട്. ബെന്നിബെഹനാന്‍ ഏതുനിമിഷവും ഔദ്യോഗിക നേതൃത്വത്തിന് കീഴില്‍ അണിനിരക്കുമെന്നാണ് സുധാകര പക്ഷം നല്‍കുന്ന സൂചനകള്‍. തലസ്ഥാന ജില്ലയില്‍ അതിശക്തമായിരുന്ന ഉമ്മന്‍ചാണ്ടി വിഭാഗത്തിന്‍റെ കരുത്തരായ നേതാക്കളായിരുന്ന പാലോട് രവി, എന്‍.ശക്തന്‍, എം.എ.വാഹിദ്, വര്‍ക്കല കഹാര്‍ എന്നിവരെല്ലാം സുധാകര പക്ഷത്തേക്ക് കൂറുമാറി.

കൂടെയുണ്ടായിരുന്നവര്‍ കൂട്ടത്തോടെ കൂറുമാറുന്നു

തലസ്ഥാന ജില്ലയില്‍ Ramesh Chennithala യുടെ വിശ്വസ്തരായിരുന്ന കെ.മോഹന്‍കുമാറും വി.എസ്.ശിവകുമാറും കെ.സുധാകരനൊപ്പം ചേര്‍ന്നു കഴിഞ്ഞു. താരതമ്യേന ദുര്‍ബ്ബലരായ കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ചെന്നിത്തലയ്‌ക്കൊപ്പമുള്ളത്. സംസ്ഥാന തലത്തില്‍ Oommenchandyയുടെ വിശ്വസ്തരായിരുന്ന ടി.സിദ്ദിഖ്, ഷാഫി പറമ്പില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ചെന്നിത്തലയുടെ വിശ്വസ്തരായിരുന്ന ശൂരനാട് രാജശേഖരന്‍, വി.എസ്.ശിവകുമാര്‍ എന്നിവരും സുധാകരനൊപ്പം ചേര്‍ന്നത് ഇരുവര്‍ക്കും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.

ഇതെല്ലാം മനസില്‍ വച്ചുകൊണ്ടു തന്നെയാണ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് താഴെ തട്ടുവരെ പുനസംഘടനയുമായി മുന്നോട്ടു പോകുമെന്ന് K Sudhakaran അര്‍ഥ ശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്. മാത്രമല്ല വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളെ വെല്ലുവിളിക്കാനുള്ള കരുത്ത് സുധാകരന് നല്‍കുന്നതും ഇതുതന്നെ. ഒരുമിച്ചുനിന്ന് സംഘടനാ തെരഞ്ഞെടുപ്പ് നേരിടുകയെന്നത് മാത്രമാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്നിലുള്ളത്.

14 DCC പ്രസിഡന്‍റുമാരില്‍ 12 പേരും സുധാകരനൊപ്പം

പക്ഷേ അതൊന്നും ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുത്താര്‍ജിച്ചുനില്‍ക്കുന്ന സുധാകര പക്ഷത്തെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പുതുതായി നിയമിതരായ 14 DCC പ്രസിഡന്‍റുമാരില്‍ 12 പേരും സുധാകരനൊപ്പമാണ്. അടുത്തിടെ നടന്ന യോഗത്തില്‍ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി എന്നിവര്‍ മാത്രമാണ് പാര്‍ട്ടി പുനസംഘടനയെ എതിര്‍ത്ത് സംസാരിച്ചത്. മറ്റ് 12 പേരും അനുകൂലിക്കുകയാണുണ്ടായത്. 20 അംഗ എക്‌സിക്യുട്ടീവിലും സ്ഥിതി സമാനമാണ്.

കരുത്താര്‍ജിച്ച് കെ.സുധാകരന്‍, കെ.മുരളീധരന്‍, വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍ അച്ചുതണ്ട്

വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ പി.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി.സിദ്ദിഖ് എന്നിവരും ഔദ്യോഗിക നേതൃത്വത്തിനൊപ്പാണ്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ.സുധാകരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞതും ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ. കെ.സുധാകരന്‍, കെ.മുരളീധരന്‍, V.D Satheesan, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നുള്ള അച്ചുതണ്ടിനെതിരെ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചുനിന്നാലും കഴിയില്ലെന്നതാണ് സ്ഥിതി.

പഴയ തന്ത്രങ്ങളില്‍ പതറാതെ സുധാകരന്‍

ഉമ്മന്‍ചാണ്ടിക്കാകട്ടെ വാര്‍ധക്യത്തിന്‍റെ അവശതകള്‍ കൂടിയുണ്ട്. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും KPCC പ്രസിഡന്‍റുമാരായി വന്നപ്പോള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്തവിധം ഇരുവരെയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വരിഞ്ഞുമുറുക്കിയിരുന്നു. ഇത്തവണയും അതേ തന്ത്രം പയറ്റാനൊരുങ്ങിയ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയുമാണ് ഇപ്പോള്‍ സുധാകരന്‍ നിലം പരിശാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം സുധാകരന് ഇരുവരെയും തകര്‍ക്കാനുള്ള ആയുധവുമായി. ഉടനെ തെരഞ്ഞെടുപ്പുകളൊന്നുമില്ലാത്തതിനാല്‍ തല്‍ക്കാലം അത്തരത്തിലുള്ള വെല്ലുവിളികളൊന്നുമില്ലെന്നതും അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരും.

Also Read: Kerala Rain Update: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.