ETV Bharat / state

Rahul Gandhi| രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസിന്‍റെ മൗന സത്യഗ്രഹം ഇന്ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

author img

By

Published : Jul 12, 2023, 10:27 AM IST

തിരുവനന്തപുരം ഗാന്ധി പാർക്കിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് മൗനസത്യഗ്രഹം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവർ പങ്കെടുക്കും.

കോൺഗ്രസ് മൗനസത്യഗ്രഹം  Congress Mauna Satyagraha  രാഹുല്‍ ഗാന്ധിക്ക് പിന്തുണ  രാഹുല്‍ ഗാന്ധി  Rahul Gandhi Defamation case  കോണ്‍ഗ്രസിന്‍റെ മൗനസത്യഗ്രഹം  Congress  Congress Silent Satyagraha
കോണ്‍ഗ്രസിന്‍റെ മൗനസത്യഗ്രഹം ഇന്ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് (Rahul Gandhi) പിന്തുണ അർപ്പിച്ച് കോൺഗ്രസിന്‍റെ മൗന സത്യഗ്രഹം ഇന്ന്. രാഹുൽ ഗാന്ധിയുടെ അയോഗ്യത വിധി ഗുജറാത്ത് ഹൈക്കോടതി (Gujarat High Court) സ്റ്റേ ചെയ്യാൻ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കോൺഗ്രസ് മൗന സത്യഗ്രഹം ആചരിക്കുന്നത്. തിരുവനന്തപുരം ഗാന്ധി പാർക്കിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് മൗന സത്യഗ്രഹം നടക്കുക. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും.

'മോദി' പരാമർശത്തിൽ അപകീർത്തി കേസിലുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി ഈ കഴിഞ്ഞ ഏഴാം തീയതി ആയിരുന്നു തള്ളിയത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പാർലമെന്‍റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത്.

കർണാടകയിൽ 2019 ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിലാണ് ഗുജറാത്തിലെ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരൻ ആണെന്ന് വിധി പറഞ്ഞത്. രണ്ടുവർഷം തടവ് ശിക്ഷയും വിധിച്ചു. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എന്നാൽ നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും, രാഹുൽ ഗാന്ധി നടത്തിയ പരാമർശം ഒരു വ്യക്തിക്കെതിരെയല്ല മറിച്ചൊരു വിഭാഗത്തിനെതിരെ ആണെന്നും പുതിയകാലത്ത് ഇത്തരം പരാമർശങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നുവെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇക്കാരണങ്ങൾ കൊണ്ടാണ് ഉത്തരവ് സ്റ്റേ ചെയ്യാത്തതെന്നുമാണ് ഹൈക്കോടതി ജഡ്‌ജി ഹേമന്ത് പ്രഛക് (Justice Hemant Prachchhak) പറഞ്ഞിരുന്നത്.

കേസില്‍ തുടര്‍നടപടിക്കൊരുങ്ങി പാര്‍ട്ടി ; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ തുടർനടപടികൾ നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. സുപ്രീം കോടതിയെ എപ്പോൾ സമീപിക്കണമെന്ന് തങ്ങളുടെ അഭിഭാഷകർ തീരുമാനിക്കും. എങ്ങനെയാണ് രാഹുൽ ഗാന്ധി പ്രതിയാകുന്നതെന്നും ഈ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്നും കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന മോദി സർക്കാരിന്‍റെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.

More Read : 'അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരമ്പരകൾ ആരംഭിക്കും'; കെ സി വേണുഗോപാല്‍

വിവാദ പരാമർശവും ശിക്ഷയും അയോഗ്യതയും; കേസിന്‍റെ വഴി..: 'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആയിക്കോട്ടെ. 'മോഷ്‌ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. തുടർന്ന് ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി (BJP MLA Purnesh Modi) രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു. രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി സമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂർണേഷ് മോദി കോടതിയെ സമീപിച്ചത്. തുടർന്ന്, മാർച്ച് 23ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.