ETV Bharat / state

'രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്‌ട്രീയ പ്രേരിതം' ; അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രതികരിച്ച് നേതാക്കള്‍

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും, പ്രതിപക്ഷ ഐക്യനിര രാഹുൽ ഗാന്ധിക്ക് വേണ്ടി അണിനിരക്കുമെന്നറിയിച്ച് ശശി തരൂര്‍ എംപിയും

Congress leader Rahul Gandhi  Congress leader Rahul Gandhi disqualification  Rahul Gandhi disqualification  Kerala Leaders response  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി  രാഹുല്‍ ഗാന്ധി  രാഷ്‌ട്രീയ പ്രേരിതം  അപ്രഖ്യാപിത അടിയന്തിരാവസ്ഥ  പ്രതികരിച്ച് നേതാക്കള്‍  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍  പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും  പ്രതിപക്ഷ ഐക്യനിര  ശശി തരൂര്‍  വി ഡി സതീശന്‍
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാഷ്‌ട്രീയ പ്രേരിതമെന്നും അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്നും പ്രതികരിച്ച് നേതാക്കള്‍
author img

By

Published : Mar 24, 2023, 9:41 PM IST

ശശി തരൂര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : ജനാധിപത്യത്തിന്‍റെ മാതാവാണ് ഇന്ത്യ എന്ന് പറയുന്ന പ്രധാനമന്ത്രി ഇങ്ങനെയാണോ ലോകത്തിനുമുമ്പിൽ ആ ഉദാഹരണം കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തി ശശി തരൂർ എം.പി. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിയിലായിരുന്നു തരൂരിന്‍റെ പ്രതികരണം. വിധി കോടതി സ്‌റ്റേ ചെയ്യാതിരിക്കില്ല എന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേട്ടപ്പോള്‍ അതിശയം തോന്നി : ഒറ്റക്കെട്ടായി നിന്ന് ശക്തി കാണിച്ചാൽ മാത്രമേ ഈ രാജ്യത്തിന്‍റെ ജനാധിപത്യത്തിൽ ശക്തമായി ഇടപെടാൻ കഴിയൂവെന്നും പ്രതിപക്ഷ ഐക്യനിര രാഹുൽ ഗാന്ധിക്ക് വേണ്ടി അണിനിരക്കുമെന്നും തരൂര്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെ വെല്ലുവിളിയായി തന്നെയാണ് കാണുന്നത്. ഇത്ര വേഗത്തിൽ നടപടി സ്വീകരിച്ചത് കണ്ട് അതിശയമാണ് തോന്നിയത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാൽ ഈ നീക്കം അവസാനിക്കുമെന്നിരിക്കെ ഇങ്ങനെയൊരു നീക്കം എന്തിനെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.

ലക്ഷദ്വീപ് എം.പി ഫൈസലിനെ ഇതേ മാതൃകയിലാണ് അയോഗ്യനാക്കിയത്. അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം കോടതിയിൽ നിന്ന് സ്‌റ്റേ ഓർഡർ വാങ്ങിയത് നാം കണ്ടതാണ്. അതുപോലെ തന്നെ വയനാട്ടിലും സംഭവിച്ചേക്കാം. അടിയന്തരമായി സ്വീകരിച്ച ഈ നടപടിക്ക് പല വീക്ഷണങ്ങളും നിയമവ്യവസ്ഥയിൽ ഉണ്ടാകാമെന്നും അതുകൊണ്ട് തന്നെ ചർച്ച ചെയ്‌ത് അപ്പീൽ കേൾക്കുന്ന സമയത്ത് കോടതി സ്‌റ്റേ ചെയ്യാതിരിക്കില്ല എന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം ഒന്നിക്കും : പ്രതിപക്ഷത്ത് എപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഒരൈക്യം ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്‌ പല സംസ്ഥാനങ്ങളിലെയും പ്രാദേശിക പാർട്ടികളുമായി തർക്കത്തിലാണ്. എന്നാൽ ഇപ്പോൾ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രാഹുൽ ഗാന്ധിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഇതൊരു വെല്ലുവിളിയായാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും കാണുന്നതെന്നും തരൂര്‍ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ശക്തി കാണിച്ചാൽ മാത്രമേ ഈ രാജ്യത്തിന്‍റെ ജനാധിപത്യത്തിന് ഭാവിയുണ്ടാകൂവെന്ന് എല്ലാവരും മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയപ്രേരിതം : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിയില്‍ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുളളതും രാഷ്‌ട്രീയ പ്രേരിതവുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്‌ചയിലുമാണ്. സുപ്രീംകോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചുവരുമെന്നും ഇതുകൊണ്ടൊന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും നിശബ്‌ദമാക്കാനാകില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കുവേണ്ടി ഇനിയും ശബ്‌ദമുയര്‍ത്തുമെന്നറിയിച്ച അദ്ദേഹം, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അണിനിരന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും വ്യക്തമാക്കി.

ജനസ്വീകാര്യത ഭയപ്പെട്ട് : നരേന്ദ്ര മോദിക്കെതിരെ ശബ്‌ദിക്കുന്നവര്‍ക്ക് പിന്നാലെ കേന്ദ്ര ഏജന്‍സികളെ വിടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച വലിയ ജനപിന്തുണ നരേന്ദ്രമോദിയെ ഭയപ്പെടുത്തുന്നു. അസത്യം പറയുന്ന നരേന്ദ്രമോദിയെ സത്യം പറയുന്ന രാഹുല്‍ഗാന്ധി വെല്ലുവിളിക്കുന്നു. സത്യം ആരും പറയരുതെന്നാണ് നരേന്ദ്രമോദിയുടെ നയമെന്നും പ്രതിപക്ഷ നേതാക്കളുടെ വായടപ്പിക്കാമെന്നാണ് ബിജെപി കരുതുന്നതെങ്കില്‍ സത്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകാര്യത ഇല്ലാതാക്കാനും അദ്ദേഹത്തെ അപമാനിക്കാനും ബിജെപി നടത്തുന്ന നീക്കമാണിതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലുടനീളം ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഒരു രാഷ്ട്രീയ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള വെല്ലുവിളിയായേ ഈ നടപടി കാണാന്‍ കഴിയൂ. രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന സംഘപരിവാര്‍ ശൈലിയാണ് രാഹുല്‍ഗാന്ധിക്കെതിരെയുള്ള നടപടിയില്‍ പ്രതിഫലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാര്‍ ഭരണത്തിനുകീഴില്‍ ഇതോടെ സംജാതമായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.