തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് രോഗികളുള്ള ജില്ലയായി തലസ്ഥാനം തുടരുന്നു. ഇന്ന് 824 പേര്‍ക്കാണ് തിരുവന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചവരിൽ 637 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 പേരുടെ ഉറവിടം വ്യക്തമല്ല. 34 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗബാധിതരില്‍ നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി നിരീക്ഷണത്തിൽ പ്രവേശിച്ച 1893 പേരുൾപ്പെടെ 25,541 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ജില്ലയില്‍ 577 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
തലസ്ഥാനത്ത് ആശങ്ക ഉയരുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 824 പേർക്ക് - Concerns are rising in the capital; Covid confirmed 824 cases
കൊവിഡ് ബാധിച്ചവരിൽ 637 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 പേരുടെ ഉറവിടം വ്യക്തമല്ല