തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് സിമന്‍റ് വില ഉയർത്തി കമ്പനികൾ. ചാക്കിന് 70 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ സിമന്‍റ് വില ഒരു ചാക്കിന് 425 രൂപയായി. ലോക്ക് ഡൗണിൽ തകർന്ന നിർമാണ മേഖലയ്ക്ക് ഇരുട്ടടിയാണ് വില വർധനവ്. ഉയർന്ന വില സിമന്‍റിന് നൽകേണ്ടി വരുമ്പോൾ നിർമാണ മേഖലയിൽ ചെലവ് ഉയരും. വില വർധനവ് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വ്യാപാരികൾക്ക് കമ്പനികൾ ബിൽ ഡിസ്കൗണ്ട് നല്‍കിയിരുന്നു.ഇത് നിർത്തലാക്കിയതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമെന്നാണ് വ്യാപരികൾ പറയുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. സിമന്‍റ് നിർമ്മാണ കമ്പനികൾ വില വർധനവ് പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.