ETV Bharat / state

വിശപ്പകറ്റാന്‍ സമൂഹ അടുക്കളകൾ സജീവം

author img

By

Published : Mar 27, 2020, 4:24 PM IST

ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് നഗരസഭയുടെ സ്‌മാർട് ട്രിവാൻഡ്രം ആപ്പിലെ കൊവിഡ് 19 എന്ന ലിങ്കിലോ www.covid19tvm.com എന്ന വെബ് പേജിലോ രജിസ്റ്റർ ചെയ്യാം.

trivandrum community kitchens  സമൂഹ അടുക്കള  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം മോഡൽ എൽപിഎസ്  സ്‌മാർട് ട്രിവാൻഡ്രം ആപ്പ്  കൊവിഡ് 19  www.covid19tvm.com  നഗരസഭാ വളണ്ടിയർ
വിശപ്പകറ്റാന്‍ സമൂഹ അടുക്കളകൾ സജീവം

തിരുവനന്തപുരം: ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ തിരുവനന്തപുരം നഗരസഭയുടെ ആദ്യ സമൂഹ അടുക്കള സജീവമായി. തിരുവനന്തപുരം മോഡൽ എൽപിഎസിൽ വ്യാഴാഴ്‌ചയായിരുന്നു സമൂഹ അടുക്കള ആരംഭിച്ചത്. നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, അധ്യാപകർ തുടങ്ങിയവർ ചേർന്നാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നതും വിതരണത്തിന് സജ്ജമാക്കുന്നതും.

വിശപ്പകറ്റാന്‍ സമൂഹ അടുക്കളകൾ സജീവം

സമൂഹ അടുക്കളയില്‍ തയ്യാറാക്കുന്ന ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് നഗരസഭയുടെ സ്‌മാർട് ട്രിവാൻഡ്രം ആപ്പിലെ കൊവിഡ് 19 എന്ന ലിങ്കിലോ www.covid19tvm.com എന്ന വെബ് പേജിലോ രജിസ്റ്റർ ചെയ്യാം. 9496434448, 9496434449 എന്നീ നമ്പറുകളിൽ വിളിച്ചും ഭക്ഷണം ആവശ്യപ്പെടാം. ഭക്ഷണം ആവശ്യമുണ്ടെങ്കിൽ തലേദിവസം തന്നെ അറിയിക്കണം. നഗരസഭാ വളണ്ടിയർമാരാണ് ഭക്ഷണം എത്തിച്ചുനൽകുന്നത്. നഗരത്തിലെ രണ്ടാമത്തെ സമൂഹ അടുക്കള വെള്ളിയാഴ്‌ച ഉള്ളൂരിൽ തുറന്നു. കൂടുതൽ അടുക്കളകൾ വരുംദിവസങ്ങളിൽ തുറക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.